Nagnasougandhikappoo

1979
Lyrics
Language: English

Nagnasougandhikappoo virinju
Nakshathramizhikalil jalam podinju
Iruttinte arakkettil sooryanudichu
Eeran mizhikal jwalichu
Puthumazhayude lahari
Ithu rathisukha lahari

Viralnakhappaadukal malarukalaakum
Virimaaridangaliloode
Nirayum sthreeyude navayouvanathin
Nimnonnathangaliloode
Oru nirvrithiyude oru vismrithiyude
Odungaathe lahari lahari lahari lahari
(nagnasougandhika)

Janimrithidukhangal illaatha mathathin
Jaahnnavee theertham thedi
Nizhalukalillaatha nithyatha pulkum
Neelakkoduveli thedi
Oru nirvrithiyude oru vismrithiyude
Odungaathe lahari lahari lahari lahari
(nagnasougandhika)
Language: Malayalam

നഗ്നസൗഗന്ധിക പൂ വിരിഞ്ഞു
നക്ഷത്ര മിഴികളില്‍ ജലം പൊടിഞ്ഞു
ഇരുട്ടിന്റെ അരക്കെട്ടില്‍ സൂര്യനുദിച്ചു
ഈറന്‍ മിഴികള്‍ ജ്വലിച്ചു
പുതുമഴയുടെ ലഹരി ഇതു രതിസുഖലഹരി

വിരല്‍ നഖപ്പാടുകള്‍ മലരുകളാകും വിരിമാറിടങ്ങളിലൂടെ
നിറയും സ്ത്രീയുടെ നവയൌവ്വനത്തിന്‍ നിമ്നോന്നതങ്ങളിലൂടെ
ഒരു നിര്‍വൃതിയുടെ ഒരു വിസ്മൃതിയുടെ ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരീ
(നഗ്നസൗഗന്ധിക)
ജനിമൃതി ദുഖങ്ങള്‍ ഇല്ലാത്ത മതത്തിന്‍ ജാഹ്നവീ തീര്‍ത്ഥം തേടി
നിഴലുകളില്ലാത്ത നിത്യത പുല്‍കും നീലക്കൊടുവേലി തേടി
ഒരു നിര്‍വൃതിയുടെ ഒരു വിസ്മൃതിയുടെ ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരീ
(നഗ്നസൗഗന്ധിക)
Movie/Album name: Mochanam
Artists