Swapnathin Pushparadhathil

1964
Lyrics
Language: English

Swapnathin pushparadhathil
Sapthaswarajaalavumaayi
Swarggathil ninnuvarum raajakumaaraa
Maniveenakkambi murukki
Madhurappoonthenozhukki
Manassinte vaathilil nilkkum raajakumaarii

Mullappoompanthalorukki
Vellappoompattuvirichu
Kalyaanavediyorukki
Kaathunilppu njan
Anuraagappookkaliruthu
Azhakerum maalakoruthu
Manavaalan vannukazhinju
Maalachaarthuvaan

Niraparathan munnil vechu
Nilavilakku saakshiyaake
Manthrakodi vaanguvaan kaineettu
Naanichu viraykkum kayyil
Karalin poothaalavumaay
Kaathunilppu njan
Language: Malayalam

സ്വപ്നത്തിന്‍ പുഷ്പരഥത്തില്‍
സപ്തസ്വരജാലവുമായി
സ്വര്‍ഗ്ഗത്തില്‍ നിന്നുവരും രാജകുമാരാ
മണിവീണക്കമ്പിമുറുക്കി
മധുരപ്പൂന്തേനൊഴുക്കി
മനസ്സിന്റെ വാതിലില്‍ നില്‍ക്കും രാജകുമാരീ

മുല്ലപ്പൂം‌പന്തലൊരുക്കി
വെള്ളപ്പൂമ്പട്ടുവിരിച്ച്
കല്യാണവേദിയൊരുക്കി
കാത്തുനില്‍പ്പു ഞാന്‍
അനുരാഗപ്പൂക്കളിറുത്ത്
അഴകേറും മാലകൊരുത്ത്
മണവാളന്‍ വന്നുകഴിഞ്ഞു
മാലചാര്‍ത്തുവാന്‍

നിറപറതന്‍ മുന്നില്‍‌വെച്ച്
നിലവിളക്കു സാക്ഷിയാകെ
മന്ത്രകോടിവാങ്ങുവാന്‍ കൈനീട്ടൂ
നാട്ടുകാരുനോക്കിനില്‍ക്കെ
നാണിച്ചു വിറയ്ക്കും കയ്യില്‍
കരളിന്‍ പൂത്താലവുമായ്
കാത്തുനില്‍പ്പുഞാന്‍
Movie/Album name: Kudumbini
Artists