പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ നൂറഴകു കണ്ണിൽ ചൂടുമൊരു പെണ്ണ് വിരുന്നു വരുമോരോ രാവ് മറയുമ്പോൾ താരകങ്ങളെല്ലാം താഴെ വിരിയുന്നു കൈവിരലിൻ തുമ്പിൽ ലോകമുണരും പുഞ്ചിരികൾ നെഞ്ചിൽ നിന്നുമുയരും കുഞ്ഞു കളിവാക്കും കാറ്റിലലിയും ഇന്നുവരെ കാണാ കോണിലണയും.. മായകൊണ്ട് കാണാ കൂടുവച്ചു തമ്മിൽ പങ്കുവെച്ചതുള്ളിലുള്ളതെല്ലാം ദൂരെയുള്ള താരം പോലുമൊരു നേരം പോവതിനു താഴെ വന്നു മാഞ്ഞു...
പൂം പുലരി മുന്നിൽ തൂകുമൊരു പൊന്നിൻ നൂറഴകു കണ്ണിൽ ചൂടുമൊരു പെണ്ണ് വിരുന്നു വരുമോരോ രാവ് മറയുമ്പോൾ താരകങ്ങളെല്ലാം താഴെ വിരിയുന്നു കൈവിരലിൻ തുമ്പിൽ ലോകമുണരും പുഞ്ചിരികൾ നെഞ്ചിൽ നിന്നുമുയരും കുഞ്ഞു കളിവാക്കും കാറ്റിലലിയും ഇന്നുവരെ കാണാ കോണിലണയും..
വഴിത്താരകളിൽ വെയിൽ വീഴുമൊരു ദിനം നീളെയാരേ.. തണുപ്പോലുമൊരു തണൽ തേടിടവേ നിഴൽ പോലെ ചാരേ.. നിലാച്ചോട്ടിലിവർ കിനാ കണ്ടതിലും ഏറെ നല്ല നേരം.. പറന്നേറുമിളം മരച്ചില്ലകളും മലർമുട്ട് കോർക്കും കാത്തിരുന്ന കാലം പീലി നീർത്തു കാൽപതിയും തീരം സ്വപ്നമാണോ കാതുകളിലീണം പെയ്തു പോകും കാറ്റുഴിയും പൂവുപോലെ ഹൃദയം
മായകൊണ്ട് കാണാ കൂടുവച്ചു തമ്മിൽ പങ്കുവെച്ചതുള്ളിലുള്ളതെല്ലാം ദൂരെയുള്ള താരം പോലുമൊരു നേരം പോവതിനു താഴെ വന്നു മാഞ്ഞു...