Prabhaa Theerame Sada Lokame

2026
Lyrics
Language: Malayalam

പ്രഭാതീരമേ സദാലോകമേ
പറന്നേറാമിനി എങ്ങുമേ
ഇളംതൂവെയിൽ നിറം തൂവുമീ
വാനിന്നോരമായ് എന്നുമേ
പുതുകനവായ് നീ
ഉണരൂ തേൻചില്ലയിൽ
ചിറകായ് പാറുവാൻ
ഒരു കടൽക്കാറ്റായിടാം
മിഴിയിലിനി..
പ്രഭാതീരമേ സദാലോകമേ
പറന്നേറാമിനി എങ്ങുമേ

താരകം മറന്ന തൂവൽ തുന്നിയേകിടാം
വാനമേ വിദൂരെ മായല്ലേ
ചങ്ങാത്തം കൂടുന്നേ
ഉള്ളാകെ വെമ്പുന്നേ
ഉല്ലാസം തൂവുന്നേ
ഉന്മാദം പെയ്യുന്നേ

പ്രഭാതീരമേ സദാലോകമേ
പറന്നേറാമിനി എങ്ങുമേ
ഇളംതൂവെയിൽ നിറം തൂവുമീ
വാനിന്നോരമായ് എന്നുമേ
പുതുകനവായ് നീ
ഉണരൂ തേൻചില്ലയിൽ
ചിറകായ് പാറുവാൻ
ഒരു കടൽക്കാറ്റായിടാം
മിഴിയിലിനി..
പ്രഭാതീരമേ സദാലോകമേ
പറന്നേറാമിനി എങ്ങുമേ.എങ്ങുമേ
രരര രാരരാരാ രരര രാരരാരാ
രരര രാരരാരാ രേരേരാ രേരേരാ
Movie/Album name: Butterfly Girl 85
Artists