Pokkanamkodu Deshathu Njaanoru

2000
Lyrics
Language: Malayalam

പോക്കണം കോട് ദേശത്ത് ഞാനൊരു പുലിയെ കണ്ടളിയാ
സുന്ദരിയായ സന്ധ്യേടെ വീട്ടിൽ പുലിയെ കണ്ടളിയാ
പത്തു മാസം പ്രായമുള്ളൊരു ആടിനെ തിന്നളിയാ
ആടിൻ്റെ ചങ്കിലെ ചോര കുടിച്ചിട്ട് ഓടിയൊളിച്ചിയാ
ആ പുലി പുലി പുലി പുലിയെ കണ്ടോടേ
പക്ഷേ ജീവനും കൊണ്ടോടി ആ പുലി പെശകാ
പോക്കണം കോട് ദേശത്ത് ഞാനൊരു പുലിയെ കണ്ടളിയാ
സുന്ദരിയായ സന്ധ്യേടെ വീട്ടിൽ പുലിയെ കണ്ടളിയാ

പുലിയെ കണ്ടപ്പോ പാപ്പച്ചൻ ചേട്ടൻ ജീവനും കൊണ്ട് ഓടീന്നേ
ഓടുന്ന ഓട്ടത്തിൽ പാപ്പച്ചൻ നിലതെറ്റി പൊട്ടക്കെണറ്റില്‍ വീണെന്നേ
ഷാപ്പിൻ്റെ പിന്നില് കന്നാസിൽ വെച്ചൊരു കള്ളും പുലി കുടിച്ചെന്നേ
കേടുപറ്റാതവർ ചൂടാക്കി വെച്ചൊരു ചിക്കനും കൂട്ടിക്കഴിച്ചെന്നേ
സന്ധ്യേടെ കെട്ട്യോൻ മുറ്റത്തിറങ്ങുമ്പോ പുലിയിരിക്കുന്നു
കുട്ടപ്പൻ ചേട്ടനെ കണ്ടൊരു പുലിയും ഓടിമറയുന്നു
ഓടുന്ന ഓട്ടത്തിൽ പുള്ളിപ്പുലിയാ വേലി പൊളിച്ചെന്നേ
വേലിക്കിരുന്നൊരു വടക്കേലെ വക്കച്ചൻ പേടിച്ചലറിയെന്നേ
പോക്കണം കോട് ദേശത്ത് ഞാനൊരു പുലിയെ കണ്ടളിയാ സത്യം
സുന്ദരിയായ സന്ധ്യേടെ വീട്ടിൽ പുലിയെ കണ്ടളിയാ കണ്ടളിയാ

പുലിയെ കൊല്ലുവാൻ ദൂരത്തു നിന്നൊരു ശിക്കാരി ശംഭുവും വന്നുവെന്നേ
മണ്ടത്തരത്തിൻ ചുക്കാൻ പിടിക്കുന്ന ശംഭൂൻ്റെ കൂടെ നാട്ടുകാരും
മറഞ്ഞിരുന്നൊരാ ശിക്കാരി ശംഭൂനെ പുള്ളിപ്പുലി വന്ന് തോണ്ടീന്നേ
തിരിഞ്ഞു നോക്കിയ ശിക്കാരി ശംഭൂൻ്റെ കൺട്രോളാകെ പോയെന്നേ
ശിക്കാരി ശംഭുന് റ്റാറ്റാ കൊടുത്തിട്ട് പുലി മറഞ്ഞെന്നേ
വേഷം അഴിച്ചിട്ട് സന്ധ്യേടെ വീട്ടില് പുലി കയറീന്നേ
ഓടി ചെന്ന് ശിക്കാരി ശംഭുവും വേഷമെടുത്തെന്നേ
വേഷമെടുത്തിട്ട് ശിക്കാരി ശംഭു ചെത്തി നടന്നെന്നേ
പുലിയെ കൊല്ലാൻ നാട്ടാര് വന്നപ്പോ പുലിനടക്കുന്നു.
ഓടിച്ചെന്ന് പുലിയുടെ ചെള്ളയ്ക് ആഞ്ഞടിക്കുന്നു
തട്ടു കിട്ടിയ പുള്ളിപ്പുലിയും വട്ടം കറങ്ങുന്നു
ചക്കിന് വെച്ചത് കൊക്കിനു കൊണ്ടല്ലോ ആകെ ഗതികേടായ്
അയ്യോ പുലി പുലിയല്ല ഞാൻ ശിക്കാരി ശംഭുവാണേ
എന്നെ ഇനിയും തല്ലല്ലേ എൻ്റെ ജീവിതം കോഞ്ഞാട്ടയായ്
Movie/Album name: Puli Pidicha Pulivaal
Artists