മുറ്റത്തെ മുല്ലത്തൈ മോട്ടിട്ടേ നിന്നാലും മുത്താരം ചേലോടെ മുത്തണിഞ്ഞു പൂത്താലും കണ്ടിട്ടും കാണാതെ നീ, കൊഞ്ചിക്കാൻ ചെല്ലാതെ നീ തുമ്പപ്പൂ തേടും തൂവെയിലെ വന്നെത്തും നിന്നെ കാത്തേ മുല്ലപ്പൂ നിന്നിലേറെ എന്നിട്ടും മിണ്ടിയിലെന്തേ നീ പൂമണമിന്നാലോലം നാടറിഞ്ഞേ രാവറിഞ്ഞേ നീയറിഞ്ഞതില്ലല്ലോ ചാരെ നിന്നിട്ടും (മുറ്റത്തെ)
ഒറ്റക്കൊടി മുല്ലപ്പൂവേ ഓമൽ കണി മുഖം താനേ വാടരുതേ പുഞ്ചിരി തേൻ വീണു പൊടിയാതെ കട്ടിക്കരിമിഴിയാകെ ഇറ്റും നനവണിയാതെ വേവരുതേ കുഞ്ഞിതളോ നൊന്തു പിടയാതെ മിന്നണ തൂവെയിൽ കാണാൻ കണ്ണിലൊരുമ്മ തരാനായ് ഇത്തിരി മുറ്റത്ത് നീയേ ഒത്തിരി നിന്നു തരാതെ ഇതുവരെയും ഇവിടലയും വെയിലല കണ്ടില്ലേ നിന്നെ (മുറ്റത്തെ)
ചെല്ലക്കുറുമ്പുള്ള കാറ്റേ ഇല്ലിപ്പടി വരെ വായോ പൂവിതളിൽ തൂവിരലിൽ ഒന്ന് തഴുകാനായ് മുത്തുക്കുടയുള്ള മാനം ചുറ്റും മിഴി നട്ട് കാത്തേ പൂങ്കുരുന്നിൻ നെഞ്ചിടയും വേനലകലാനായ് ചുന്ദരി പെൺമണി പൂവേ ഇന്ന് പുലരുന്ന നേരം അല്ലലകന്നിടും ദൂരെ മെല്ലെ വരും നിന്റെ കാലം മിഴി തെളിയും ചിരി വിരിയും വെയിലല വന്നീടും ചാരെ (മുറ്റത്തെ)