SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Lele lelelele....lele...lele....le... Lele lelelele...lele lelele.... Lele...lele....le.... Kulirormmakal than poompuzhayil poyoru kaalam thedi Cheru kaattalayil njaan thuzhayum thaamarayodam neengi Pokkuveyilppadavil.... Maru theeram ninnaaro thaaraattum paadi Enne thedunnu.... Kulirormmakal than poompuzhayil poyoru kaalam thedi.... Aksharakkaavukalil poothumpiyaakaanum Chempaneerppoovukale snehichu koodaanum Veendumen baalyathin vaathilkkalethumpol Maayaatha swapnathin kaalppadu thedumpol Ilamayil peelikal pazhakiya thaalilennum Vaadaathe nenchil sookshichoraalin Thengal kelkkunnuu.... Cheru kaattalayil njaan thuzhayum thaamarayodam neengi.... Ariyaatha theerathu vazhithetti ethumpol Prathibimbamillaathe njaan ekanaakumpol Kaathoramethetho novin vilaapangal Kanmunnil veezhunnu uyiratta kolangal Kanalukal venalin kadhayezhuthunna mannil Kanneerumodum kannode njaan innenne thedunnu.... Kulirormmakal than poompuzhayil poyoru kaalam thedi Pokkuveyilppadavil.... Maru theeram ninnaaro thaaraattum paadi Enne thedunnu.... Oh...oh...oh..... ലേലേ ലേലെലെലേ...ലേലേ...ലേലേ...ലേ... ലേലേ ലേലെലെലേ...ലേലേ ലെലെ ലേ... ലേലേ...ലേലേ...ലേ.. കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പോയൊരു കാലം തേടി ചെറു കാറ്റലയിൽ ഞാൻ തുഴയും താമരയോടം നീങ്ങി പോക്കുവെയിൽപ്പടവിൽ.... മറുതീരം നിന്നാരോ താരാട്ടും പാടി എന്നെ തേടുന്നു.... കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പോയൊരു കാലം തേടി.... അക്ഷരക്കാവുകളിൽ പൂത്തുമ്പിയാകാനും ചെമ്പനീർപ്പൂവുകളെ സ്നേഹിച്ചുകൂടാനും വീണ്ടുമെൻ ബാല്യത്തിൻ വാതിൽക്കലെത്തുമ്പോൾ മായാത്ത സ്വപ്നത്തിൻ കാൽപ്പാടു തേടുമ്പോൾ ഇളമയിൽപ്പീലികൾ പഴകിയ താളിലെന്നും വാടാതെ നെഞ്ചിൽ സൂക്ഷിച്ചൊരാളിൻ തേങ്ങൽ കേൾക്കുന്നൂ.... ചെറു കാറ്റലയിൽ ഞാൻ തുഴയും താമരയോടം നീങ്ങി.... അറിയാത്ത തീരത്തു് വഴിതെറ്റിയെത്തുമ്പോൾ പ്രതിബിംബമില്ലാതെ ഞാനേകനാകുമ്പോൾ കാതോരമേതേതോ നോവിൻ വിലാപങ്ങൾ കണ്മുന്നിൽ വീഴുന്നു ഉയിരറ്റ കോലങ്ങൾ കനലുകൾ വേനലിൻ കഥയെഴുതുന്ന മണ്ണിൽ കണ്ണീരുമോടും കണ്ണോടെ ഞാനിന്നെന്നെ തേടുന്നു.... കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പോയൊരു കാലം തേടി പോക്കുവെയിൽപ്പടവിൽ.... മറുതീരം നിന്നാരോ താരാട്ടും പാടി എന്നെ തേടുന്നു.... ഓ....ഓ...ഓ....ഓ....
Movie/Album name: Pigman
Artists