ദേവീ നീയേ ധനലക്ഷ്മി നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവു ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീയേ നീ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം
പാഥേയം പാതയും ദേവി നീയേ നീയേ മൂധേവിയും ശ്രീദേവീ ധനധാന്യ ധൈര്യാദി നാനാരൂപേ പാലാഴിയിലെ ജലജേ നീ വസിച്ചിടുമെല്ലാ കോവിലും കരുതീടും ധൂർത്താൽ തീർക്കാനാകാത്തങ്ക പാരാവാരങ്ങൾ
മലിനജടാകരമാകിയ നഗര ഞരമ്പിലെ സ്വപ്നസരോവരമേ പുനരുജ്ജീവിതഗ്രാമീണതയെ പുണരുക ലക്ഷ്മി മഹാലക്ഷ്മീ
ദേവീ നീയേ ധനലക്ഷ്മി നീയേ ഈരേഴുലകും ക്ഷേമമരുളുമംബേ മർത്യൻ ഞാനേ തവ ഭൃത്യൻ ഞാനേ നീയേ കനിവു ജീവനാംശമംബേ അഷ്ടൈശ്വര്യേ സർവ്വം നീയേ നീ സരസ്വതി നീ രുധിരാളി നീയില്ലാത്തിഹ ലോകം ശോകം