Varunnu Pokunnu Vazhipokkar

1968
Lyrics
Language: English

Varunnu pokunnu vazhipokkar - verum
Vazhiyambalamee jeevitham

Pirakkumbol arayadi mannu venam
Piriyumbol aaradi mannu venam
Nadukkulla jeevitham nadikkumbol manushyanu
Padavetti pidikkanam bhoolokam...bhoolokam

Koumaaram kazhinjittu tharunanaayaal sadaa
Kannilum karalilum pennu maathram (koumaaram)
Pennine nediyaal kunju venam pinne
Kunjinte kazhuthil ponnu venam (varunnu)

Maadamonnaayaalum mathi aadyam pinne
Maalika theerkkaanoru moham
Mohangal neelumbol vaardhakyam vannu
Dehathe thalarthunnu kidathunnu

Maarunna veshangal abhinayikkaan ennum
Kaalam kodukkunnu puthu vesham (maarunna)
Maranathin maniyadi muzhangiyaalo aarum
Madangippokanam aniyarayil aniyarayil
Aniyarayil (varunnu)
Language: Malayalam

വരുന്നൂ പോകുന്നൂ വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം

പിറക്കുമ്പോളരയടി മണ്ണു വേണം
പിരിയുമ്പോളാറടി മണ്ണു വേണം
പിറക്കുമ്പോളരയടി മണ്ണു വേണം
പിരിയുമ്പോളാറടി മണ്ണു വേണം
നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു
പടവെട്ടിപ്പിടിക്കേണം ഭൂലോകം ഭൂലോകം

കൌമാരം കഴിഞ്ഞിട്ടു തരുണനായാല്‍ സദാ
കണ്ണിലും കരളിലും പെണ്ണു മാത്രം
കൌമാരം കഴിഞ്ഞിട്ടു തരുണനായാല്‍ സദാ
കണ്ണിലും കരളിലും പെണ്ണു മാത്രം
പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ
കുഞ്ഞിന്റെ കഴുത്തില്‍ പൊന്നു വേണം
പൊന്നു വേണം (വരുന്നൂ)

മാടമൊന്നായാലും മതിയാദ്യം പിന്നെ
മാളിക തീര്‍ക്കാനൊരു മോഹം
മോഹങ്ങള്‍ നീളുമ്പോള്‍ വാര്‍ദ്ധക്യം വന്നു
ദേഹത്തെ തളര്‍ത്തുന്നൂ, കിടത്തുന്നൂ

മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും
കാലം കൊടുക്കുന്നു പുതുവേഷം
മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും
കാലം കൊടുക്കുന്നു പുതുവേഷം
മരണത്തിന്‍ മണിയടി മുഴങ്ങിയാലോ...
മരണത്തിന്‍ മണിയടി മുഴങ്ങിയാലോ ആരും
മടങ്ങിപ്പോകണം അണിയറയില്‍ -അണിയറയില്‍
അണിയറയില്‍..... (വരുന്നൂ)
Movie/Album name: Viruthan Shanku
Artists