Thumpikal Thaalam Thullum

2017
Lyrics
Language: English

Thumpikal thaalam thullum chempaka mettil
Vennilaa kathiroliyenthum karimizhiyaale...
Nenchile kanavukal neyyum ooyalil aadaam
Dooreyaa thaarakal othum konchalil koodaam
Nilave....nee vaa vaa....
Nizhalaay chaare....
Ee marachillayin koottil njaan kaathirikkunne....
Thumpikal thaalam thullum chempaka mettil
Vennilaa kathiroliyenthum karimizhiyaale...

Veenaa naadangal cherum swapnangal
Niraye kulirekiyo.....nira raavil
Kan konil kurumpin mohangal pidanju
Kaalappoovarimpaay orungi azhakode...
Naale vannothaamo...melle...noorishtam....
Thumpikal thaalam thullum chempaka mettil
Vennilaa kathiroliyenthum karimizhiyaale...

Etho naalil nee onnum mindaathe
Manassil thazhukeellayo naru manjaay
Venmegha palunko...vinnoram thilangi
Kinnaara kolussil thulumpi anuraagam...
Poovaay nee chaayumpol
Kaattaay njaan thaaraattaam...

Thumpikal thaalam thullum chempaka mettil
Vennilaa kathiroliyenthum karimizhiyaale...
Nenchile kanavukal neyyum ooyalil aadaam
Dooreyaa thaarakal othum konchalil koodaam
Nilave....nee vaa vaa....
Nizhalaay chaare....
Ee marachillayin koottil njaan kaathirikkunne....
Language: Malayalam

തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ
വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ...
നെഞ്ചിലെ കനവുകൾ നെയ്യും ഊയലിൽ ആടാം
ദൂരെയാ താരകൾ ഓതും കൊഞ്ചലിൽ കൂടാം
നിലവേ....നീ വാ വാ....
നിഴലായ് ചാരേ....
ഈ മരച്ചില്ലയിൻ കൂട്ടിൽ ഞാൻ കാത്തിരിക്കുന്നേ....
തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ
വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ...

വീണാനാദങ്ങൾ ചേരും സ്വപ്നങ്ങൾ
നിറയെ കുളിരേകിയോ.....നിറരാവിൽ
കൺകോണിൽ കുറുമ്പിൻ മോഹങ്ങൾ പിടഞ്ഞു
കാലപ്പൂവരിമ്പായ് ഒരുങ്ങി അഴകോടെ...
നാളെ വന്നോതാമോ...മെല്ലെ...നൂറിഷ്ടം
തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ
വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ...

ഏതോ നാളിൽ നീ ഒന്നും മിണ്ടാതെ
മനസ്സിൽ തഴുകീല്ലയോ നറുമഞ്ഞായ്
വെണ്മേഘപളുങ്കോ...വിണ്ണോരം തിളങ്ങി
കിന്നാരക്കൊലുസ്സിൽ തുളുമ്പി അനുരാഗം...
പൂവായ് നീ ചായുമ്പോൾ
കാറ്റായ് ഞാൻ താരാട്ടാം...

തുമ്പികൾ താളം തുള്ളും ചെമ്പകമേട്ടിൽ
വെണ്ണിലാ കതിരൊളിയേന്തും കരിമിഴിയാളേ...
നെഞ്ചിലെ കനവുകൾ നെയ്യും ഊയലിൽ ആടാം
ദൂരെയാ താരകൾ ഓതും കൊഞ്ചലിൽ കൂടാം
നിലവേ....നീ വാ വാ....
നിഴലായ് ചാരേ....
ഈ മരച്ചില്ലയിൻ കൂട്ടിൽ ഞാൻ കാത്തിരിക്കുന്നേ....
Movie/Album name: Chicken Kokkachi
Artists