Theeyaane Theeppakalaane

2025
Lyrics
Language: Malayalam

തീയാണേ തീപ്പകലാണേ തൊട്ടാലിതു കാലടി പൊള്ളും
ചൂടാളും പട്ടണ ലോകം മുന്നിൽ കണ്മുന്നിൽ
ചൂതാണേ പന്തയമാണേ പോരാട്ടം പ്രാണൻകൊണ്ടേ
ചെഞ്ചോരേം വേർപ്പായിറ്റി താഴെ വീഴുന്നേ
ചോദ്യങ്ങൾ തീരാതുള്ളിൽ കർമങ്ങൾ അമ്പായ് നെഞ്ചിൽ
പോകുന്നേ അന്ത്യം തേടി മുൻപിൻ നോക്കാതേ
ശ്വാസത്തിൻ വേഗം കൂടി തോളത്തീ ഭാരം പേറി
നേരെല്ലാം മാർഗം ഏറി നേരും കാണാതേ
ആ ആ അ ആ ആ......

ഇത് മുഴങ്ങുന്ന മരണത്തിൻ കാഹളം
ഭുജം അറിയില്ല കഴിയില്ല പാതകം
കൊടും കലികാലം പിഴക്കുന്ന ജാതകം
ഇത് തടുക്കുവാൻ ഇനി വേണം ചങ്കൂറ്റം
ഇത് കഴുത്തില് മുറുകണ കെട്ടാണെ
തല ചിതറണ കല്ലുമഴ പെയ്താണെ
വല്ല കടലിനും ചെകുത്താനും മധ്യത്തിൽ
വല എറിഞ്ഞിട്ടാ കെണിയില് നിപ്പാണേ
ആ ആ അ ആ ആ......

തീയാണേ തീപ്പകലാണേ തൊട്ടാലിതു കാലടി പൊള്ളും
ചൂടാളും പട്ടണ ലോകം മുന്നിൽ കണ്മുന്നിൽ
ചൂതാണേ പന്തയമാണേ പോരാട്ടം പ്രാണൻകൊണ്ടേ
ചെഞ്ചോരേം വേർപ്പായിറ്റി താഴെ വീഴുന്നേ
ആ ആ അ ആ ആ......
Movie/Album name: Padakkuthira Estd 1950
Artists