Kozhiyunna ilakale...ozhukaan padippicha puzha pole Ilakale nenchodu cherkkunna puzhayude ala pole... Aa...aa...aa....aa...aa....
Language: Malayalam
കൊഴിയുന്ന ഇലകളെ...ഒഴുകാൻ പഠിപ്പിച്ച പുഴ പോലെ ഇലകളെ നെഞ്ചോടു് ചേർക്കുന്ന പുഴയുടെ അല പോലെ.... നിലാ വാനിലേ...കെടാത്തിങ്കളേ.... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ.... നിലാ വാനിലേ...കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം....
എങ്ങുനിന്നോ...എങ്ങുനിന്നോ....വന്ന പൈങ്കിളീ... എന്തിനെന്തേ പൊൻകിനാവിൻ പൂനിലാവായ്... നിന്നെയിന്നറിഞ്ഞു്...മുല്ല പൂത്ത രാവിൽ തെന്നലിന്നു പോലും എന്തു സൗരഭം... നിന്നെയിന്നറിഞ്ഞു്...മുല്ല പൂത്ത രാവിൽ തെന്നലിന്നു പോലും എന്തു സൗരഭം... നിലാ വാനിലേ...കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോട്ടേ.... നിലാ വാനിലേ...കെടാത്തിങ്കളേ... കൈക്കുമ്പിളിൽ ഞാനെടുത്തോമനിക്കാം....
ചുരമിറങ്ങണ...കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ... കൊഴിഞ്ഞ പൂവെല്ലാം അടിച്ചു മാറ്റിയെൻ വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ....
ആ....ആ..... വിണ്ണിലെങ്ങോ...മിന്നി നിന്ന മൺ ചിരാതു നീ... വന്നണഞ്ഞൂ...എന്റെ ചാരേ...സ്നേഹതാരകം... സ്വപ്നങ്ങൾ കാണാൻ...സ്വന്തമെന്നറിയാൻ... എന്നെ പഠിപ്പിക്കാൻ വന്നതാണു നീ... സ്വപ്നങ്ങൾ കാണാൻ...സ്വന്തമെന്നറിയാൻ... എന്നെ പഠിപ്പിക്കാൻ വന്നതാണു നീ.....