Vinnil Chirikkunna Velli Nakshathrame [Aashicha]

2001
Lyrics
Language: English

Vinnil chirikkunna velli nakshathrame
Manninte vedana neeyentharinju?
Neeyentharinju?

Aashicha vandinu naruthen nalkaatha
Chempakappoovaanu nee
Kayyethaa doorathu mohangalunarthunna
Nombarappoovaanu nee

Azhimukhakkettinmel thalathallikkenaalum
Puzhaye thazhukumo kadalalakal?
Sangamam kothichalum randu samaanthara
Rekhakalkkorumikkan vidhi varumo?

Parasparampunaruvan dhruvangal kothichalum
Paazhilaa swapnangal kozhiyunnu
Pakalinte pinnale iravethra kuthichalum
Nithyavum avarthammilakannu nilkkum
Language: Malayalam

വിണ്ണില്‍ ചിരിക്കുന്ന വെള്ളിനക്ഷത്രമേ
മണ്ണിന്റെ വേദന നീയെന്തറിഞ്ഞൂ
നീയെന്തറിഞ്ഞൂ?

ആശിച്ച വണ്ടിനു നറുതേന്‍ നല്‍കാത്ത
ചെമ്പകപ്പൂവാണു നീ
കയ്യെത്താദൂരത്തു മോഹങ്ങളുണര്‍ത്തുന്ന
നൊമ്പരപ്പൂവാണുനീ

അഴിമുഖക്കെട്ടിന്മേല്‍ തലതല്ലിക്കേണാലും
പുഴയെ തഴുകുമോ കടലലകള്‍?
സംഗമം കൊതിച്ചാലും രണ്ടു സമാന്തര
രേഖകളൊരുമിക്കാന്‍ വിധി വരുമോ?

പരസ്പരം പുണരുവാന്‍ ധ്രുവങ്ങള്‍ കൊതിച്ചാലും
പാഴിലാ സ്വപ്നങ്ങള്‍ കൊഴിയുന്നു
പകലിന്റെ പിന്നാലെ ഇരവെത്ര കുതിച്ചാലും
നിത്യവും അവര്‍ തമ്മിലകന്നു നില്‍ക്കും
Movie/Album name: Andolanam
Artists