Kadalamma Karanjalle Pettathu

2024
Lyrics
Language: Malayalam

കടലമ്മ കരഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടതു്
കരയല്ല കടലല്ലേ കണ്ടത്
കടലിന്റെ മക്കളാ കടലിന്റെ
കടലമ്മ കരഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടതു്
കരയല്ല കടലല്ലേ കണ്ടത്
കടലിന്റെ മക്കളാ കടലിന്റെ
ഉപ്പു കാറ്റിൽ മീനും മണക്കും
നടു കടലില് കൊണ്ടാൽ
കാറ്റ് കൊണ്ട് ചോര മണക്കും
നാളെ കര കാണുമോ അതോ ഇരയാകുമോ
കടലിൻ വെള്ളത്തിൽ വരച്ചൊരു വരയാകുമോ
മനം തന്നെ ഉന്നം ബലവാൻ എവനൊ
അവൻ തന്നെ മന്നൻ ഇനി നായകനോ
ഉള്ളം കല്ലാക്കി വെള്ളത്തിൽ നാവികനോ
കട്ടു മരക്കാരാണോ പെരും കടൽക്കാരനോ
ഇന്ന് വലയിൽ കുടുങ്ങുന്നത് മീനാണോ അതോ ഞാനാണോ
കടൽ മീനാണോ നാളെ കര പോയി ചേരുന്നത് നീയാണോ
അതോ ഞാനാണോ നീയാണോ ആരാണോ

വീശുന്നില്ലയോ കൊണ്ടല് കൊണ്ടല് (4)
കടലമ്മ കറഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടതു്
കരയല്ല കടലല്ലേ കണ്ടത്
കടലിന്റെ മക്കളാ കടലിന്റെ
കടലമ്മ കറഞ്ഞല്ലേ പെറ്റത്
കണ്ണീരെല്ലാം അവളല്ലേ കട്ടതു്
കരയല്ല കടലല്ലേ കണ്ടത്
കടലിന്റെ മക്കളാ കടലിന്റെ

പിണമില്ല കല്ലറകൾക്കു കണക്കില്ലല്ലോ
ഈ വള്ളം അണയുമോ ഉറപ്പില്ലല്ലോ
കടലെല്ലാം തന്നാലും ചില വല്ലാത്ത മനുഷ്യർക്ക്
എല്ലാം എല്ലാം എന്ന നിനപ്പാണല്ലോ
നീര് നീര് നീര് കടലിത് പോര് പോര് പോര് (2)
പോര് പോര് പോര്...........
ഇന്ന് വലയിൽ കുടുങ്ങുന്നത് മീനാണോ അതോ ഞാനാണോ
കടൽ മീനാണോ നാളെ കര പോയി ചേരുന്നത് നീയാണോ
അതോ ഞാനാണോ നീയാണോ ആരാണോ
തുടൽക്കാരേ വലക്കാരേ മരക്കാരേ മരക്കാരേ
കാറ്റിലലയും കാറ്റു മരക്കാരേ വലക്കാരേ കടൽക്കാരേ
കടലിൻ നീരിനുപ്പിൻ പിറന്നോരെ വിശപ്പറിയാതെ
അലഞ്ഞോരെ
Movie/Album name: Kondal
Artists