കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ ആരും കാണാതെന്നോടൊരു കാര്യമോതുമോ അവൾ ആരെന്നുചൊല്ലുമോ നീചൊല്ലുമോ അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ (കുക്കുക്കുക്കു)
കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ? പാതിമറഞ്ഞെന്നെക്കണ്ടാൽ എന്തുതോന്നുമോ മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ അവളൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം അവളൊന്നു തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം സുഖമഴയേ ഞാൻ രോമാഞ്ചാമാകും (കുക്കുക്കുക്കു)