Neelaraathri than jaalakangalil neenthivannirangunna velayil Virinju olangal nenchil thaalangal Thoomarandavum then vasanthavum mari maariyaa maanasangalil virinju Ullaasam ennum sallaapam Enthoru madam enthoru layam
Language: Malayalam
ഒരു തംബുരു നാദസരോവരം അതിൽ നീന്തി നാദമരാളം തൻ വെൺചിറകേഴും വീശി മന്ദമായ് സ്വന്തം താവള ജന്മ തടാകം വിട്ടുപോയ് ഗാനങ്ങളായ് ഏതോ കിന്നര സ്വർഗ്ഗ വിഹാരം തേടുവാൻ സംഗീതമായ്
വെണ്ണ തോൽക്കുമാ തൂവലാൽ സ്വയം പൊൻകിനാക്കൾ തൻ ശയ്യ നെയ്യുവാൻ ഒരുങ്ങീ മോഹങ്ങൾ ഓരോ ദാഹങ്ങൾ നൂറുതാമരത്തണ്ടു മേഞ്ഞുമാ ക്ഷീരയാമിനീ സാഗരങ്ങളിൽ തുഴഞ്ഞും നീരാടി വീണ്ടും നീരാടി എന്തൊരു സുഖം എന്തൊരു രസം (ഒരു തംബുരു..)
നീലരാത്രി തൻ ജാലകങ്ങളിൽ നീന്തി വന്നിറങ്ങുന്ന വേളയിൽ വിരിഞ്ഞൂ ഓളങ്ങൾ നെഞ്ചിൽ താളങ്ങൾ തൂമരന്ദവും തേൻ വസന്തവും മാറിമാറിയാ മാനസങ്ങളിൽ വിരിഞ്ഞൂ ഉല്ലാസം എന്നും സല്ലാപം എന്തൊരു മദം എന്തൊരു ലയം (ഒരു തംബുരു..)