Viralthumbum

2018
Lyrics
Language: Malayalam

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം
മനസ്സു മനസ്സിലേക്കൊഴുകും
പ്രവാഹത്തിൻ
തിരയടികൾ മൗനം
ഈ മൗനത്തെ വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാനാദം

നിൻ പാദചലനങ്ങൾ
അകലുമ്പോൾ സിരകളിൽ
വിരഹത്തിൻ ദ്രുതതാളങ്ങൾ
മടങ്ങി വരാനോ
അകന്നു പോകാനോ
പിടിവിട്ട നെഞ്ചം
ചോദിപ്പു വീണ്ടും
ഇനിയെന്ത് ഇനിയെന്ത്
ഇടയുന്നൂ നിനവും.

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം
മനസ്സു മനസ്സിലേക്കൊഴുകും
പ്രവാഹത്തിൻ
തിരയടികൾ മൗനം
ഈ മൗനത്തെ വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാനാദം

നിൻ ശകാരം പോലും
സാന്ത്വന സൗന്ദര്യം
വിടർത്തുമെന്നോർമ്മകളിൽ
ഉലഞ്ഞു വീഴാനോ
ഉരുകി മായാനോ
പണിതുയർത്തി നീ
പൊൻഗോപുരങ്ങൾ...?
ഇനിയെന്ത് ഇനിയെന്ത്
ഇടറുന്നു കനവും

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം
മനസ്സു മനസ്സിലേക്കൊഴുകും
പ്രവാഹത്തിൻ
തിരയടികൾ മൗനം
ഈ മൗനത്തെ വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാമൗനം...!
Movie/Album name: Oru Kuprasidha Payyan
Artists