Sathyamo Nee Kelpathellam

1955
Lyrics
Language: English

Sathyamo nee kelppathellam
Ninte chithathin vibhranthiyo
Chinthikkuken sodaraa
Annachan piriyumpol
Kannillaa ninakkaayi
Thannechu poyulloru
Thankappainkiliyival
Ammathan vaalsalyathodururulachoroottiyum
Anujathiyaay nin kaipidichu nadathiyum
Swanthamaam sukhamennum samthyajichavalennum
Andhanaam ninakkaayi santhaapam kalarnnaval

Orupaapavum paaril cheythariyaathol
Ninte udalin pirappival ninne chathikkumo
Illa chathikkukayillaval
Nee kelppavayellam nin mathibhramam
Asathyam aa vanchathi
Chelluka dushtathmaave
Chelluka vegam
Language: Malayalam

സത്യമോ നീ കേള്‍പ്പതെല്ലാം
നിന്റെ ചിത്തത്തിന്‍ വിഭ്രാന്തിയോ
ചിന്തിക്കുകെന്‍ സോദരാ
അന്നച്ഛന്‍ പിരിയുമ്പോള്‍ കണ്ണില്ലാനിനക്കായി തന്നേച്ചു പോയുള്ളൊരു
തങ്കപ്പൈങ്കിളിയിവള്‍
അമ്മതന്‍ വാത്സല്യത്തോടുരുളച്ചോറൂട്ടിയും
അനുജത്തിയായ് നിന്‍ കൈപിടിച്ചു നടത്തിയും
സ്വന്തമാം സുഖമെന്നും സംത്യജിച്ചവളെന്നും
അന്ധനാം നിനക്കായി സന്താപം കലര്‍ന്നവള്‍

ഒരു പാപവും പാരില്‍ ചെയ്തറിയാത്തോള്‍
നിന്റെ ഉടലിന്‍ പിറപ്പവള്‍ നിന്നെച്ചതിക്കുമോ
ഇല്ല ചതിക്കുകയില്ലവള്‍
നീ കേള്‍പ്പവയെല്ലാം നിന്‍ മതിഭ്രമം
അസത്യം ആ വന്‍‌ചതി
ചെല്ലുക ദുഷ്ടാത്മാവേ ചെല്ലുക വേഗം
Movie/Album name: Aniyathi
Artists