Raavinte Vathmeekathil
2015
രാവിന്റെ വാല്മീകത്തില്‍ തപസ്സിരിക്കുവതെന്തിനോ
ആയിരം ജ്വാലയായ് ഉദിച്ചു വരാനോ
ഭൂമി കറങ്ങി വരുന്നു കാലം തിരിച്ചു വരുന്നു
തുയിലുണര് കതിരോന്‍ തുയിലുണര്...
മൌനത്തിന്‍ മുഖപടമൊരു കിളിയണിയുവതെന്തിനോ
ആയിരം നാവുകളോടിനിയുണരാനോ
പുതിയൊരു നാദം നീട്ടി പുലരൊളി രാഗം മീട്ടി
പറന്നുയര് കിളിയേ പറന്നുയര്....
പൊയ്കയില്‍ പൊന്‍താമര ധ്യാനമാര്‍ന്നതെന്തിനോ
ആയിരം ഇതുളുകളോടണിഞ്ഞൊരുങ്ങാനോ
ഉഷസ്സിന് കണിയരുളി ഉയിരിനൊരുണര്‍വരുളി
ഇതള്‍ വിടര് മലരേ ഇതള്‍ വിടര്.....
Movie/Album name: Su Su Sudhi Valmeekam
Artists