Oru poovu kittumpol oru poovanam venam Oru vani kittumpol oru vasantham venam Abhilaasha pushpangal aayiram vidarunnu (2) Avasaanam maranathin kodunkaattil kozhiyunnu Manushyan kothikkunnoo.. daivam vidhikkunnoo..
Kannuneeroppuvaan swarnnathinaakumo? (2) Kaanchanam aathmaavin vedana maattumo? Nin ninam verppaakki nedaatha nidhiyellaam Nin jeeva vediyil shaashwathamaakumo? (manushyan kothikkunnoo..)
Language: Malayalam
മനുഷ്യൻ കൊതിക്കുന്നു... ദൈവം വിധിക്കുന്നു..(2) മനസ്സിന്റെ മാണിക്യ ശിൽപ്പങ്ങൾ തകരുന്നു മധുരിക്കും സ്വപ്നങ്ങൾ മിഴിനീരിൽ അലിയുന്നു മനുഷ്യൻ കൊതിക്കുന്നു... ദൈവം വിധിക്കുന്നു...
ഒരു പൂവു കിട്ടുമ്പോൾ ഒരു പൂവനം വേണം ഒരു വനി കിട്ടുമ്പോൾ ഒരു വസന്തം വേണം അഭിലാഷപുഷ്പങ്ങൾ ആയിരം വിടരുന്നു (2) അവസാനം മരണത്തിൻ കൊടുങ്കാറ്റില്‍ കൊഴിയുന്നു മനുഷ്യൻ കൊതിക്കുന്നു... ദൈവം വിധിക്കുന്നു...
കണ്ണുനീരൊപ്പുവാൻ സ്വർണ്ണത്തിനാകുമോ? (2) കാഞ്ചനം ആത്മാവിൻ വേദന മാറ്റുമോ? നിൻ നിണം വേർപ്പാക്കി നേടാത്ത നിധിയെല്ലാം നിൻ ജീവ വേദിയിൽ ശാശ്വതമാകുമോ? (മനുഷ്യൻ കൊതിക്കുന്നു...)