Maan Mizhiyil

1987
Lyrics
Language: Malayalam

മാന്മിഴിയിൽ വലംവരും നാണം കള്ളനാണം
കളമൊഴിയിൽ സുഖം തരും കവിതാശകലങ്ങൾ
ആരാധികേ മമഹൃദയം നിന്റെ പൂജാഫലം പ്രിയേ
മാന്മിഴിയിൽ വലംവരും നാണം കള്ളനാണം
കളമൊഴിയിൽ സുഖം തരും കവിതാശകലങ്ങൾ

പൂഞ്ചായൽ തുഞ്ചത്തു നീ ചൂടും
പൂവാകാൻ വ്യാമോഹമെന്നെന്നും
വീണുതകർന്ന കിനാവുകൾതൻ
വളമുറി കോർത്തൊരു മാലയിതാ
അണിയുക നിറമലരാം മാറിൽ നീ

മാന്മിഴിയിൽ വലംവരും നാണം കള്ളനാണം
കളമൊഴിയിൽ സുഖം തരും കവിതാശകലങ്ങൾ

രാവെല്ലാം പൂർണേന്ദു പുൽകുമ്പോൾ
മൂകം ഞാൻ പാഴ്തന്തി മീട്ടുന്നു
മൗനമുടഞ്ഞു വിരിഞ്ഞു കരൾ
ചിമിഴിലുണർന്നൊരു ഗാനമിതാ
ഉതിരുക ചൊടികളിലീ സംഗീതം

മാന്മിഴിയിൽ വലംവരും നാണം കള്ളനാണം
കളമൊഴിയിൽ സുഖം തരും കവിതാശകലങ്ങൾ
ആരാധികേ മമഹൃദയം നിന്റെ പൂജാഫലം പ്രിയേ
മാന്മിഴിയിൽ വലംവരും നാണം കള്ളനാണം
കളമൊഴിയിൽ സുഖം തരും കവിതാശകലങ്ങൾ
Movie/Album name: Maharshi
Artists