Kanimalar Ithalai Ithuvazhi Niraye
2024
കണിമലരിതളായ് ഇതുവഴി നിറയെ
ഉയിരിടുമോര്‍മ്മകള്‍
ചെറുമണിശലഭം ചിറകിടുമഴകായ്
പറന്നതിനോര്‍മ്മകള്‍
വേനല്‍പ്പൂവേ കുന്നോളമെന്‍
ഉള്ളില്‍ നീറും തീയോര്‍മ്മകള്‍
ഓമല്‍പ്രാവേ എന്‍ ജീവനില്‍
തൂവല്‍പാകും നല്ലോര്‍മ്മകള്‍.
തോരാതെ നെഞ്ചാകെ
തൂമഞ്ഞു തൂകുമ്പോലെ
(കണിമലരിതളായ്)
ഇതുവരെയകലെ നീയെന്തേ മാഞ്ഞേപോയി
പടവുകള്‍ പതിയെ ചോദിക്കുന്നേ.
കിളിമൊഴിയിടറി നാടാകെ നിന്നെ തേടി
വരുമൊരുദിനവും കാതോര്‍ത്തെന്നേ
അന്നാദ്യമായി മഴവീണനാളില്‍
കുടയായൊരച്ഛന്റെയോര്‍മ്മകള്‍
അമ്മേ നിന്‍ മാറില്‍ തളരാതെ ചായാന്‍
കൊതിയൂറും സ്‌നേഹത്തിനോര്‍മ്മകള്‍
ചാരെ വന്നേതോ ചങ്ങാതി കാതില്‍
തീരാ കിന്നാരം ചൊല്ലുന്നപോലെ
ഈ ഓര്‍മ്മകള്‍... ഈ ഓര്‍മ്മകള്‍
(കണിമലരിതളായ്)
അരിയൊരുപുലരി ചായങ്ങള്‍ നീളേ തൂകി
തരുനിരതണലായ് കാണുന്നോ നീ
കളിചിരിവിടരും തേന്മാവിന്‍ ബാല്യം പാടി
അലകടലൊലിയായ് കേള്‍ക്കുന്നോ നീ
മഞ്ചാടിക്കാവില്‍ ചിരിചൂടുംപൂവിന്‍
കളിയാട്ടം കാണും കുഞ്ഞോര്‍മ്മകള്‍
വെണ്‍സൂര്യനായി അറിവേ നിന്‍ നാളം
പകര്‍ന്നീടും നാടിന്റെയോര്‍മ്മകള്‍
ദൂരേ നിന്നേതോരപ്പൂപ്പന്‍ താടി
മെല്ലെ വന്നുള്ളില്‍ വീഴുന്നപോലെ
ഈ ഓര്‍മ്മകള്‍... ഈ ഓര്‍മ്മകള്‍
കണിമലരിതളായ് ഇതുവഴി നിറയെ
ഉയിരിടുമോര്‍മ്മകള്‍
ചെറുമണിശലഭം ചിറകിടുമഴകായ്
പറന്നതിനോര്‍മ്മകള്‍
എന്നേ കാണും കണ്ണാടിയായ്
മുന്നില്‍ പൂക്കും നീലാമ്പലേ
എന്നും വന്നെന്‍ കണ്‍കോണിലായ്
മുത്തം വെയ്ക്കും നിന്നോര്‍മ്മകള്‍.
പ്രണയത്തിന്‍ ചെഞ്ചായം
പെയ്യുന്ന വര്‍ഷം നീയേ
Movie/Album name: MBDK - Mridu Bhave Dridda Krithye
Artists