നാവോറുപാട്ടിന്റെ വിരലൊന്നു മീട്ടി നാടോടിയെത്തും കാറ്റേ താരാട്ടുപാട്ടിന്റെ ഇതളിൽ തലോടി തേൻതുള്ളി തൂവും നീയും നീ തന്നോരോർമ്മകൾ പൊഴിയും തണുപ്പിൽ പൂ പോലെ വീണെന്റെ കുഞ്ഞുറങ്ങും ഇന്നു നീയെന്റെ മാറോട് ചായുന്ന നേരം പാലാഴിയാവുന്നതെൻ മാനസം കുഞ്ഞോമൽ കണ്ണിൽ കണ്ണാടി നോക്കും കനവൊന്നു കാണാൻ നീയുറങ്ങ് ആരാരിരാരോ ആരാരിരാരോ ആരാരിരാരോ ആരാരിരോ
താലോലമീ തേൻചുണ്ടുകൾ പൂവാക ചോക്കുന്ന മൂവന്തി പോലെ ഏതോ നിലാവിന്റെ തേരേറി വന്നു പൊൻപീലി തഴുകുന്ന പൂന്തെന്നലായ് ദൂരെ മാനത്തു മിന്നുന്ന പൊൻതാരമായെൻ ചാരത്തു ചിരി തൂകി നീ മയങ്ങൂ കുഞ്ഞോമൽകണ്ണിൽ കണ്ണാടി നോക്കും കനവൊന്നു കാണാൻ നീയുറങ്ങ് ആരാരിരാരോ ആരാരിരാരോ ആരാരിരാരോ ആരാരിരോ
കരയാതെയെൻ പൊന്നോമലേ അമ്മയെ കണ്ടു നീ ചായുറങ്ങീടാൻ പൊള്ളുന്ന നെഞ്ചിലെ എരിവേനലാകെ മഴനൂലു പെയ്യുന്നൊരീണമേകാൻ ഇന്നു നീയെന്റെ കൈവിരൽതുമ്പിൻ കരുത്തിൽ ജീവന്റെ പിൻവിളി കാതോർക്കുമോ കുഞ്ഞോമൽകണ്ണിൽ കണ്ണാടി നോക്കും കനവൊന്നു കാണാൻ നീയുറങ്ങ് ആരാരിരാരോ ആരാരിരാരോ ആരാരിരാരോ ആരാരിരോ