Zindabaad Zindabaad

1973
Lyrics
Language: English

Zindaabad zindaabad
Vayassans club zindaabad

Alanju thiriyum vayassanmaare
Samghadikkuvin
Avakaashangal nediyedukkaan
Samghadikkuvin
Mathangal kettiya mathilukalilla
Mandan raashtreeyavumilla
(zindaabad ...)

Vazhiyil thendi nadakkaanini mel
Vayassanmaare kittoolaa
Vaayil nokkaan cherippu nakkaan
Vayassanmaare kittoole
Kittoolaa kittoolaa
Vayassanmaare kittoolaa
(zindaabad ..)

Karupporithiriyundenkil
Kanchaavoru pukayundenkil
Kashandi maarum narayum maarum
Kandeeshanaakum meyyellaam
Vadi vendaa pidi vendaa
Odi nadakkaan madi vendaa
(zindaabad ..)

Kannillenkil kannu kodukkum
Pallillenkil pallu kodukkum
Karalillaatha kelavanmaarkkini
Puthanaralukal soujanyam
Kayyillenkil kaalillenkil
Ellukal koodi soujanyam
(zindaabad ..)

Kelavikale thaikkelavikale ee
Kelavanmaare kandille
Thalarnnu poyoru ningade deham
Valarthiyedukkumee njangal
Blousukal skirtukalellaam njangade
Vayassans clubbil soujanyam
(zindaabad ..)

Chora kodukkum samrakshikkum
Vayassanmaarude samghadana
Avakaashangal nediyedukkaan
Adi patharaathe samarikkum
Samarikkum samarikkum
Vijayam vare samarikkum
(zindaabad ..)
Language: Malayalam

സിന്ദാബാദു് സിന്ദാബാദു്
വയസ്സന്‍സു് ക്ലബു് സിന്ദാബാദു്

അലഞ്ഞു തിരിയും വയസ്സന്മാരേ
സംഘടിക്കുവിന്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍
സംഘടിക്കുവിന്‍
മതങ്ങള്‍ കെട്ടിയ മതിലുകളില്ല
മണ്ടന്‍ രാഷ്ട്രീയവുമില്ല
(സിന്ദാബാദു്)

വഴിയില്‍ തെണ്ടിനടക്കാനിനിമേല്‍‌
വയസ്സന്മാരെ കീട്ടൂലാ
വായില്‍ നോക്കാന്‍ ചെരിപ്പു നക്കാന്‍
വയസ്സന്മാരെ കിട്ടൂലാ
കിട്ടൂലാ കിട്ടൂലാ
വയസ്സന്മാരെ കിട്ടൂലാ
(സിന്ദാബാദു്)

കറുപ്പൊരിത്തിരിയുണ്ടെങ്കില്‍
കഞ്ചാവൊരുപുകയുണ്ടെങ്കില്‍
കഷണ്ടി മാറും നരയും മാറും
കണ്ടീഷനാകും മെയ്യെല്ലാം
വടി വേണ്ടാ പിടി വേണ്ടാ
ഓടി നടക്കാന്‍ മടി വേണ്ടാ
(സിന്ദാബാദു്)

കണ്ണില്ലെങ്കില്‍ കണ്ണു കൊടുക്കും
പല്ലില്ലെങ്കില്‍ പല്ലു കൊടുക്കും
കരളില്ലാത്ത കെളവന്മാര്‍ക്കിനി
പുത്തന്‍ കരളുകള്‍ സൗജന്യം
കയ്യില്ലെങ്കില്‍ കാലില്ലെങ്കില്‍
എല്ലുകള്‍ കൂടി സൗജന്യം
(സിന്ദാബാദു്)

കെളിവകളേ തൈക്കെളവികളേ - ഈ
കെളവന്മാരെ കണ്ടില്ലേ
തളര്‍ന്നു പോയൊരു നിങ്ങടെ ദേഹം
വളര്‍ത്തിയെടുക്കുമീ ഞങ്ങള്‍
ബ്ലൗസുകള്‍ സ്കര്‍ട്ടുകളെല്ലാം ഞങ്ങടെ
വയസ്സന്‍സു് ക്ലബ്ബില്‍ സൗജന്യം
(സിന്ദാബാദു്)

ചോര കൊടുക്കും സംരക്ഷിക്കും
വയസ്സന്മാരുടെ സംഘടന
അവകാശങ്ങള്‍ നേടിയെടുക്കാന്‍‌
അടിപതറാതെ സമരിക്കും
സമരിക്കും സമരിക്കും
വിജയം വരം സമരിക്കും
(സിന്ദാബാദു്)
Movie/Album name: Maasappadi Maathupilla
Artists