Oru manjuthulliyil neelavanam Oru kunjupoovil oru vasantham Oru punchiriyil hridayathin aazhathil Unaraum aahladathin, jalatharangam Oru manjuthulliyil neelavanam Oru kunjupoovil oru vasantham
Nerukayil charthiya kunkumamo? Arunodayathinte ponthidambo? (nerukayil..) Ilakum nin mizhikalil iruneela malsyangal Churul mudi chaarthilo ? shyama yaamini .. Oru manjuthulliyil neelavanam Oru kunjupoovil oru vasantham
Kavilina chaarthiya kannuneero? Karalile kaavyathin ponlipiyo? Idanenchin madhuramaam thudithaalam kelkkave Ivide nin koottile maina paadiyo Oru manjuthulliyil neelavanam Oru kunjupoovil oru vasantham Oru punchiriyil hridayathin aazhathil Unarum aahladathin, jalatharangam
Language: Malayalam
ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം ഒരു പുഞ്ചിരിയില്‍ ഹൃദയത്തിന്‍ ആഴത്തില്‍ ഉണരും ആഹ്ലാദത്തിന്‍ ജലതരംഗം ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം
നെറുകയില്‍ ചാര്‍ത്തിയ കുങ്കുമമോ? അരുണോദയത്തിന്‍റെ പൊന്‍തിടമ്പോ? (നെറുകയില്‍) ഇളകും നിന്‍ മിഴികളില്‍ ഇരുനീല മത്സ്യങ്ങള്‍ ചുരുള്‍മുടി ചാര്‍ത്തിലോ ശ്യാമ യാമിനി .. ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം
കവിളിണ ചാര്‍ത്തിയ കണ്ണുനീരോ? കരളിലെ കാവ്യത്തിന്‍ പൊന്‍ലിപിയോ? ഇടനെഞ്ചിന്‍ മധുരമാം തുടിതാളം കേള്‍ക്കവേ ഇവിടെ നിന്‍ കൂട്ടിലെ മൈന പാടിയോ ഒരു മഞ്ഞുതുള്ളിയില്‍ നീലവാനം ഒരു കുഞ്ഞുപൂവില്‍ ഒരു വസന്തം ഒരു പുഞ്ചിരിയില്‍ ഹൃദയത്തിന്‍ ആഴത്തില്‍ ഉണരും ആഹ്ലാദത്തിന്‍ ജലതരംഗം