കവിളാകെ വേര്‍പ്പുനീരണിഞ്ഞ രാത്രിമലരേ മൊഴി തേടുമാര്‍ദ്രമൗനമലരേ ആത്മാവിലുണരുന്നു മധുഗാനശകലം നയനങ്ങളിയുന്നു ഹിമതാരകിരണം ഈ സാന്ദ്രമാം യാമങ്ങളില്‍ വിടരുന്ന മധുരിമ നീ (കാമിനീമുല്ലകള്‍)
ഈ രാത്രി വാനില്‍ നീന്തിവന്ന രാഗമുകിലേ കുളിരാടിനിന്ന ദാഹമുകിലേ മുഖഭംഗി പകരുന്ന പൂനിലാവണയും കന്യകാഗാനങ്ങള്‍ പൂമഞ്ഞിലലിയും ആശ്ലേഷമാം പൂവല്ലിയില്‍ തലചായ്ച്ച കാമന നീ (കാമിനീമുല്ലകള്‍)