Udayadeepika

1976
Lyrics
Language: English

Udaya deepika kandu thozhunnu
Ushakaala meghangal
Poorva dingmugha pon thrikkovilil
Pushpaabhishekam thudangunnu
Thudangunnu...

Ashtamangalyathin akambadi illa
Arupathu thirivilakkilla
Kathirmadapamilla thakilmelamilla
Kalyanam namukku kalyanam
Udayam saakshi...ee udyaanam saakshi
Saakshi...sakshi...
(udaya deepika)

Anjana mizhimaar than kuravayumilla
Adimudi pavan choodiyilla
Gurudakshina vaangaan arunante kaikal
Uyarunnu namukkaay vidarunnu
Ushasse saakshi...ee nabhasse saakshi
Saakshi...saakshi...
(udaya deepika)
Language: Malayalam

ഉദയദീപിക കണ്ടുതൊഴുന്നു
ഉഷകാല മേഘങ്ങള്‍
പൂര്‍വദിങ്മുഖപ്പൊന്‍ തൃക്കോവിലില്‍
പുഷ്പാഭിഷേകം തുടങ്ങുന്നു
തുടങ്ങുന്നു.....

അഷ്ടമംഗല്യത്തിന്‍ അകമ്പടിയില്ല
അറുപതു തിരിവിളക്കില്ല
കതിര്‍മണ്ഡപമില്ല തകില്‍ മേളമില്ല
കല്യാണം നമുക്കു കല്യാണം
ഉദയം സാക്ഷി ഈ ഉദ്യാനം സാക്ഷി
സാക്ഷി സാക്ഷി.....
ഉദയദീപിക കണ്ടുതൊഴുന്നു .......

അഞ്ജനമിഴിമാര്‍തന്‍ കുരവയുമില്ല
അടിമുടി പവന്‍ ചൂടിയില്ല
ഗുരുദക്ഷിണ വാങ്ങാന്‍ അരുണന്റെ കൈകള്‍
ഉയരുന്നു നമുക്കായ് വിടരുന്നൂ
ഉഷസ്സേ സാക്ഷി ഈ നഭസ്സേ സാക്ഷി
സാക്ഷി സാക്ഷി
ഉദയദീപിക കണ്ടുതൊഴുന്നു ....
Movie/Album name: Paarijaatham
Artists