SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mukile...anaadiyaay Pozhiyuu....nithaanthamaay... Kiniyum vishaadamaayi Padarum...vilaapamaayi Chiriyaay...prashaanthiyaayi Rathiyaay...viraagamaayi.. Palathaay.....palathaay.. Mukile...anaadiyaay Pozhiyuu....nithaanthamaay... Ulkkanalukalil veezhuvathentho Smrithiyo...mizhi neer mazhayo... Neelviralukalaal thazhukuvathaaro.. Mrithiyo...jani than nanavo.... Thudaruu gaanaalaapam... Parayaa mozhi than haaram... Oru minnalkkodi thennum mizhi chinnum chaare Palakaalam athinolam manamorkkaanaay... Mukile...anaadiyaay Pozhiyuu....nithaanthamaay... Ee nagarathin veedhikaletho Mazha than azhikalkkullil Raavoru maaya marubhoomiyile Irulin kaaraagaaram... Choriyuu aathmaalaapam... Ariyaakkadha than saaram Chila thaaram oli veeshum chiri thookum doore Chila neram thiri neettum vazhikaanaanaay.... Mukile...anaadiyaay Pozhiyuu....nithaanthamaay... മുകിലേ...അനാദിയായ് പൊഴിയൂ...നിതാന്തമായ്... കിനിയും വിഷാദമായി പടരും...വിലാപമായി ചിരിയായ്...പ്രശാന്തിയായി രതിയായ്...വിരാഗമായി.. പലതായ്.....പലതായ്.. മുകിലേ...അനാദിയായ് പൊഴിയൂ ....നിതാന്തമായ്... ഉൾക്കനലുകളില്‍ വീഴുവതെന്തോ സ്മൃതിയോ...മിഴിനീര്‍ മഴയോ... നീൾവിരലുകളാല്‍ തഴുകുവതാരോ.. മൃതിയോ...ജനി തന്‍ നനവോ.... തുടരൂ ഗാനാലാപം... പറയാ മൊഴി തന്‍ ഹാരം... ഒരു മിന്നല്‍ക്കൊടി തെന്നും മിഴി ചിന്നും ചാരെ പലകാലം അതിനോളം മനമോർക്കാനായ്... മുകിലേ...അനാദിയായ് പൊഴിയൂ ....നിതാന്തമായ്... ഈ നഗരത്തിന്‍ വീഥികളേതോ മഴ തന്‍ അഴികള്‍ക്കുള്ളില്‍ രാവൊരു മായാ മരുഭൂമിയിലെ ഇരുളിന്‍ കാരാഗാരം... ചൊരിയൂ ആത്മാലാപം... അറിയാക്കഥതന്‍ സാരം ചില താരം ഒളി വീശും ചിരി തൂകും ദൂരെ ചില നേരം തിരി നീട്ടും വഴികാണാനായ്.... മുകിലേ...അനാദിയായ് പൊഴിയൂ....നിതാന്തമായ്...
Movie/Album name: Radio
Artists