കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിന്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും ഒന്നോനാ… സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ..
ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ..
പടയാളികളായിരമായിരമായ് സമരോത്സുകരായ് പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ പലപാമര മാനവ മാനസ സങ്കട സംഗതിയാ
ഹാലേതാ… ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ..
കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിന്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും ഒന്നോനാ… സ്വർഗ്ഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ..