മാനേ മാനേ ..അഴകുള്ള പുള്ളിമാനേ നീരോടും മലയരികേ .. നിന്നെ കാണാനായി കൊതിവളരേ മാനേ മാനേ അഴകുള്ള പുള്ളിമാനേ നീരോടും മലയരികെ നിന്നെ കാണാനായി കൊതിവളരേ
പുതുമണ്ണ് കുളിരുന്നേ തെന്നിവരും പൂമഴയിൽ ആടിമാസം കുന്നിന്മേൽ താണിറങ്ങുന്നെ മാരിവിൽ തേര് മന്ദാരം പൂത്തു കണ്ടതില്ലാ നിന്നെ എങ്ങെ നീ പോയ് കുഞ്ഞിളം മാനേ പൊന്നഴകേ ഒന്ന് വാ കണ്മണിയെ ഒന്ന് വാ പൊന്നഴകേ
മാനേ മാനേ അഴകുള്ള പുള്ളിമാനേ നീരോടും മലയരികേ നിന്നെ കാണാനായി കൊതിവളരേ
മേലെ നീലക്കടമ്പും പൂക്കുന്നതുണ്ടേ നിന്നോർമ്മയാലെ താഴെ പീലിക്കുഴമ്പും ആടുന്നതുണ്ടേ നീ വന്നതുപോലെ അകലേ കതിരോൻ ദൂരെ മറയാറായി എവിടെ നീ അകലേ കതിരോൻ ദൂരെ മറയാറായി എവിടെ നീ