ഒന്നും മിണ്ടാതെ...ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ...ഞാനിറങ്ങി... മൗനം മറയാക്കി...ദുഃഖം നിഴലായി മൂകമാം വഴിയിൽ ഞാൻ ഏകനായ്.... വിരഹനോവിൽ എരിഞ്ഞൂ...തേങ്ങീ... എൻ ജന്മം വീണ്ടും വിതുമ്പി.... ഒന്നും മിണ്ടാതെ...ഒന്നും മിണ്ടാതെ....
സ്വന്തവും ബന്ധവും മരീചികയായ് വാക്കുകൾ നോക്കുകൾ മുറിവുകളായ് എന്തിനീ യാത്രയെന്നോർത്തുനിന്നൂ... കണ്ണീർ മാത്രമായ് കാലം മുന്നിൽ ഞാനോ തനിയേ...തനിയേ...തനിയേ....