കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ വിമൂകമാം വിപഞ്ചിയിൽ വിരൽ തൊട്ടതാരാണോ നിലാത്തൂവലാലെൻ മുടി മെല്ലെ മെല്ലെ തലോടി മയക്കുന്ന കാറ്റിന്റെ കൈകളോ (കിനാവിലെ ജനാലകൾ .....)
ചുവരുകളിൽ മനമെഴുതിയ ചിത്രം പോലെ പുലരികൾ വരവായ് കതിരൊളിയായ് മഴമുകിലിലകൾ തൻ തുമ്പിൽ ഇളവെയിൽ തൊടുകുറി ചാർത്തി പുതുപുടവകൾ അണിയുകയായ് നീലക്കണ്ണിന്റെ കണ്ണാടിയിൽ നോക്കി മതിവരുവോളം പൊൻപീലിപ്പൂ ചൂടും ഞാൻ രാവിലെൻ നിലാവിനെ ഇന്നെണ്ണച്ചായം മുക്കി വർണ്ണങ്ങൾ ചേർക്കുമോ (കിനാവിലെ ജനാലകൾ .....)
കവിളിണയിൽ കനവുകളുടെ വെട്ടം കണ്ട് സുരഭികൾ വിരിയും പുഴയരികിൽ ചെറുകുളിരലകൾ തൻ പായിൽ പനിമതി മുഖപടം നീക്കി കരിമിഴിയിതളെഴുതുകയായ് ഈറത്തണ്ടിന്റെ ചെല്ലക്കുഴലൂതി ഇതുവഴി പോകും പൊന്നാവണിപ്പൂങ്കാറ്റേ നാളെയെൻ പൂവാടിയിൽ പൊന്നൂഞ്ഞാലിലാടാനും പാടാനും പോരുമോ (കിനാവിലെ ജനാലകൾ .....)