Oh My Dream Star

1979
Lyrics
Language: English

O my dreamstar oru venmayilo
Peelividarthi varum nee
Ente velippennallo
Ente velippennallo.....
(peelividarthi....)
(o my dream star.....)
O my dream star oru venmayilo
Oru venmayilo....

Maanasayamunathan alamaalakalil
Njaanoru then nurayaay viriyumbol
Jeevithamadhuram nukarum kathirin
Thalire ilamkulire varoo pulakam choodum njaan
(maanasayamunathan.....)
Vaarmudiyil neelviralaal njaan
Vaasanapookkal choodiykkam
(vaarmudiyil.....)
(o my dreamstar.....)

Aadyamadaalasaraathrikalil njaan
Ambili shilapol veenaliyubol
Maarilolichoru munthiri neettitharumo
Chandradharamo priye tharalam nin mizhikal
(aadyamadaalasaraathrikalil.....)
Kaalthalakal nrutham veykkum
Karalin raagatharangathil
(kaalthalakal.....)
(o my dreamstar.....)
Language: Malayalam

ഓ മൈ ഡ്രീംസ്റ്റാർ ഒരു വെൺമയിലോ
പീലിവിടർത്തി വരും നീ
എന്റെ വേളിപ്പെണ്ണല്ലോ
എന്റെ വേളിപ്പെണ്ണല്ലോ.....
(പീലിവിടർത്തി....)
(ഓ മൈ ഡ്രീംസ്റ്റാർ.....)
ഓ മൈ ഡ്രീംസ്റ്റാർ ഒരു വെൺമയിലോ
ഒരു വെണ്‍‌മയിലോ....

മാനസയമുനതൻ അലമാലകളിൽ
ഞാനൊരു തേൻനുരയായി വിരിയുമ്പോൾ
ജീവിതമധുരം നുകരും കതിരിൻ
തളിരേ ഇളംകുളിരേ വരൂ പുളകം ചൂടും ഞാൻ
(മാനസയമുനതൻ.....)
വാർമുടിയിൽ നീൾവിരലാൽ ഞാൻ
വാസനപ്പൂക്കൾ ചൂടിക്കാം
(വാർമുടിയിൽ.....)
(ഓ മൈ ഡ്രീംസ്റ്റാർ.....)

ആദ്യമദാലസരാത്രികളിൽ ഞാൻ
അമ്പിളി ശിലപോൽ വീണലിയുമ്പോൾ
മാറിലൊളിച്ചൊരു മുന്തിരി നീറ്റിത്തരുമോ
ചന്ദ്രധരമോ പ്രിയേ തരളം നിൻ മിഴികൾ
(ആദ്യമദാലസരാത്രികളില്‍...)
കാൽത്തളകൾ നൃത്തം വെയ്ക്കും
കരളിൻ രാഗതരംഗത്തിൽ
(കാൽത്തളകൾ.....)
(ഓ മൈ ഡ്രീംസ്റ്റാർ.....)
Movie/Album name: Tharangam
Artists