കണ്ണാടി നോക്കുമീ കുരുന്നു താരകം വിരുന്നിനെത്തുമീ വഴിക്കുമിന്നു നീലരാത്രിയിൽ കൂട്ടുപോരുമോ..... മഞ്ചാടിയെണ്ണി ഞാൻ...വരാതിരുന്നു നീ കുഞ്ഞു ചില്ലു ജാലകത്തിലൂടെ ഒന്നു വന്നു തൊട്ടതും നോക്കി നിന്നതും..... പാതിരാ കാറ്റിലാടുമീ... കുരുന്നു പാരിജാതപ്പൂക്കളെത്തി നോക്കിയോ കുറുമ്പുകൾ കാട്ടി ഈ വഴി ഇന്നൊരിമ്പമേറും ഈണമുള്ള പൂങ്കുയിൽ വരുന്നു കൂട്ടിനായ്....
പണ്ടേ മറന്നൊരാ കുഞ്ഞി കടങ്കഥ ഇന്നെന്റെ കാതിൽ മെല്ലെ മെല്ലെ വന്നു വീണുവോ.... കുണുങ്ങി നിൽക്കുമീ പളുങ്കു നീർക്കണം തുളുമ്പിനിൽക്കും ഈണമായ് തെളിഞ്ഞു മോഹമായ് ആനന്ദമായ് വർണ്ണജാലങ്ങളായ് കാണുമീ ലോകമിന്നേകമായ്.... ഒരുങ്ങുമാകാശവും പിന്നെ ഈ ഭൂമിയും തുടിക്കുമീ കുഞ്ഞു നീർത്തുള്ളിയിൽ......
സഞ്ചാരിയാകുവാൻ അപ്പൂപ്പൻ താടിയും കിടന്നുറങ്ങുമീ മരത്തിൻ കുഞ്ഞുശാഖിയിൽ അതും ഈ വഴി കടന്ന തെന്നലും അടുത്തുവന്നൊതുങ്ങിനിന്നുണർത്തി മെല്ലെ ആലോലമായ് അന്നു പോകുന്നൊരീ കുഞ്ഞിതൾത്തുമ്പിയായ് മാറിടാം... വിടർന്നൊരീ സൗഹൃദം നിറങ്ങൾ ഏഴായിരം സുഗന്ധമേകുന്നൊരീ യാത്രയിൽ...... പാതിരാ കാറ്റിലാടുമീ... കുരുന്നു പാരിജാതപ്പൂക്കളെത്തി നോക്കിയോ കുറുമ്പുകൾ കാട്ടി ഈ വഴി ഇന്നൊരിമ്പമേറും ഈണമുള്ള പൂങ്കുയിൽ വരുന്നു കൂട്ടിനായ്....