Omanathinkalurangi

1998
Lyrics
Language: Malayalam

ഓമനത്തിങ്കളുറങ്ങി
താമരപ്പൂക്കളുറങ്ങി
ഓമനത്തിങ്കളുറങ്ങി
താമരപ്പൂക്കളുറങ്ങി
ഓണത്തുമ്പിയും തുമ്പിക്കിടാങ്ങളും
ഓരോ പൂവിലുറങ്ങി
ഓണത്തുമ്പിയും തുമ്പിക്കിടാങ്ങളും
ഓരോ പൂവിലുറങ്ങി
നീയുറങ്ങോമനേ നീയുറങ്ങ്
നീയുറങ്ങോമനേ നീയുറങ്ങ്...
നീയുറങ്ങോമനേ നീയുറങ്ങ്
നീയുറങ്ങോമനേ നീയുറങ്ങ് ...

ചന്ദനത്തെന്നലുറങ്ങി
മന്ദാരപ്പൂവും മയങ്ങീ ...

ചന്ദനത്തെന്നലുറങ്ങി
മന്ദാരപ്പൂവും മയങ്ങീ
മന്ദാരച്ചില്ല തൻ മഞ്ചലിലാടിയ
മഞ്ഞക്കിളിയുമുറങ്ങി
മന്ദാരച്ചില്ല തൻ മഞ്ചലിലാടിയ
മഞ്ഞക്കിളിയുമുറങ്ങി
നീയുറങ്ങോമനേ നീയുറങ്ങ്

നീയുറങ്ങോമനേ നീയുറങ്ങ് ...

പാടത്തെ മൈനയുറങ്ങീ
പാൽക്കതിരുണ്ടു മയങ്ങീ ...

പാടത്തെ മൈനയുറങ്ങീ
പാൽക്കതിരുണ്ടു മയങ്ങീ
പാതിരാവിൻ അരയാലില മേൽ
തിരുവാതിരത്താരം മയങ്ങീ
പാതിരാവിൻ അരയാലില മേൽ
തിരുവാതിരത്താരം മയങ്ങീ
നീയുറങ്ങോമനേ നീയുറങ്ങ്
നീയുറങ്ങോമനേ നീയുറങ്ങ് ...
(ഓമനത്തിങ്കളുറങ്ങി ...)
Movie/Album name: Rithumangalam
Artists