Ithile Thozhi

2010
Lyrics
Language: English

[m)]..ithile thozhee nin paathayilinnoru poomaramaay
Njaanaakeyulanju tharalamaay poothuniranju

[f]..thozhaa.. nin mankudil munnile chembakachillayil
Snehasugandhamaay ninne thaloduvaan vannu

[m]..thozhee nin kaaladi maathramee aayiram paadezhum
Poozhiyil njaan innu kandu...
Thozhee....thozhee....thozhee....

[f]..paalkkudamenthi mukilukal meethe
Malakal than padi kerum neram

[m]..theeraa dhahavumaayi thazvara thaazhe
Kulirinu kai neettum neram
Narumozhikal chevikalilothi podi mazha than ksruthikalaadi
[f]..thirunaal varavariyaaraayi priya maunamithaliyaaraayi
[m]..(ithilee......)

[m]..murivukalil paazh tharuvinupolum
Pranayamaam neerthulliyoori
[f]..ee ormmakal pole marathaka vallikal
Neelukayaay padarnneraan
[m]..mezhuthiri than pidayum naalam niramizhiyil kathiraay viriyum
[f]...thudunettiyil kuriyadayaalam pranayaaksharamaayi vilangum..
[m]..thozhee...thozhee nin paathayilinnoru poomaramaay
Njaanaakeyulanju tharalamay poothuniranju...
[f]..thozhaa.. nin mankudil munnile chembakachillayil
Sneha sugandhamaay ninnethaloduvaan vannu
[m]..thozhee nin kaaladi maathramee aayiram paadezhum
Poozhiyil njaan innu kandu...
Thozhee....thozhee....thozhee....
Language: Malayalam

ഇതിലേ തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞു തരളമായ് പൂത്തുനിറഞ്ഞു
തോഴാ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിൽ ഞാനിന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...

പാല്‍ക്കുടമേന്തി മുകിലുകള്‍ മീതെ
മലകള്‍ തന്‍ പടികേറും നേരം
തീരാ ദാഹവുമായി താഴ്‌വര താഴേ
കുളിരിനു കൈനീട്ടും നേരം
നറുമൊഴികള്‍ ചെവികളിലോതി പൊടിമഴ തന്‍ കുസൃതികളാടി
തിരുനാള്‍വരവറിയാറായി പ്രിയ മൗനമിതലിയാറായി
(ഇതിലേ..)

മുറിവുകളില്‍ പാഴ്തരുവിനു പോലും
പ്രണയമാം നീര്‍ത്തുള്ളിയൂറി
ഈയോര്‍മ്മകള്‍ പോലെ മരതക വള്ളികള്‍
നീളുകയായ് പടര്‍ന്നേറാന്‍
മെഴുതിരിതന്‍ പിടയും നാളം നിറമിഴിയിൽ കതിരായ് വിരിയും
തുടുനെറ്റിയില്‍ കുറിയടയാളം പ്രണയാക്ഷരമായ് വിളങ്ങും

തോഴീ തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു
തോഴാ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിൽ ഞാനിന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...
Movie/Album name: Elsamma Enna Aankutty
Artists