കണ്ടു മുട്ടുമ്പം കലമ്പൽകൂട്ടുന്ന ചക്കിയും ചങ്കരനും
കാര്യം വന്നപ്പം കൂട്ടുകാരായ് കൂട്ടം കൂടുന്നേ
മാന്തി ചിന്തിയ ചോരച്ചെതുമ്പെല്ലാം നക്കി തുടയ്ക്കുന്നേ
പീലി പൂംവല വാലും പിണച്ചവർ ഓടി പായുന്നേ
അര തെയ്യോം തെയ്യാരോ
പര പപ്പര പപ്പാ പപ്പാ പപ്പാ പാ
(കണ്ടുമുട്ടുമ്പം....)
കള്ളക്കറുമ്പനും കള്ളക്കറുമ്പിയും ഒന്നായ്
ചിങ്കാര ചക്കരയും കൽക്കണ്ടോം പങ്കിടുന്നേ
വൈരം മറന്നവരങ്ങനെയങ്ങനെ ഒന്നായ്
ഓടി പിടച്ചിടുന്നേ ചാടി തുടിച്ചിടുന്നേ
തഞ്ചം നോക്കി തക്കിടിയായ് തഞ്ചി കൊഞ്ചുന്നേ
പഞ്ചസാര പായസവും വെച്ചു വിളമ്പുന്നേ
മുങ്ങിയും പൊങ്ങിയും തങ്ങളിൽ തങ്ങുന്നേ
(കണ്ടുമുട്ടുമ്പം....)
മുറ്റത്തൊരുക്കിയ മുല്ലപ്പൂ പന്തലിൽ നാളെ
പൂവാലി പൊൻമക്കൾ തൻ കല്യാണം കൂടും മുമ്പേ
തങ്ക തകിലടി നാദസ്വര കുഴൽ മേളം
നാടാകെ പോരുന്നുണ്ടേ നാലൂട്ടം സദ്യയുണ്ടേ
കാഞ്ചിപുരം പട്ടുമുണ്ടേ കാണം പണ്ടമുണ്ടേ
ആന തേരുമാണ്ടിരക്കും ആരാപാരമുണ്ടേ
ഞങ്ങളും നിങ്ങളും നിങ്ങളും പോകേണ്ടേ
(കണ്ടുമുട്ടുമ്പം....)
Movie/Album name: Anappaara Achamma
Artists