നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ ഈ നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ....(2) ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ... മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളെ.... ലാൽ സലാം....ലാൽ സലാം... ലാൽ സലാം....ലാൽ സലാം...
നിങ്ങളുയർത്തിയ രക്തപതാകകൾ ചെങ്കടലാകുന്നു നിങ്ങളുയർത്തിയ രക്തപതാകകൾ ചെങ്കടലാകുന്നു... നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായൊഴുകുന്നു... തീക്കാറ്റായൊഴുകുന്നു.... നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതു വസന്തമാകുന്നു നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതു വസന്തമാകുന്നു.. നിങ്ങൾ കൊതിച്ചൊരു നാടിൻ മോചനം ആഗതമാകുന്നു നിങ്ങൾ കൊതിച്ചൊരു നാടിൻ മോചനം ആഗതമാകുന്നു.. സമാഗതമാകുന്നു.... (നല്ലൊരു നാളെയെ....)