മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ... അരക്കില്ലം എരിയുന്നു....വരുമോ ഭഗവാൻ ഇനിയും ഈ പാണ്ഡവർക്കു തുണയായ്....
അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും... അവതരിയ്ക്കുമെന്നന്നു ചൊല്ലി നീ കൃഷ്ണാ.... അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും... അവതരിയ്ക്കുമെന്നന്നു ചൊല്ലി നീ കൃഷ്ണാ.... ഇവിടേ ധർമ്മം മറഞ്ഞു...ഇവിടേ സത്യം മരിച്ചു... ഉയരുമീ ആർത്തനാദം കേൾപ്പതില്ലേ സാരഥീ.... ഈ പാണ്ഡവർ വിളിപ്പൂ....
മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ...
ഉണർന്നിരുന്നവർ ഗോപുരങ്ങൾ പണിഞ്ഞുയർത്തീ..... ഉറങ്ങിപ്പോയവറിന്നും അടിമകൾ മാത്രം.... ഇവരേ നീയൊന്നുണർത്തൂ.....ഇനിയും യുദ്ധം നടത്തൂ.... ഉദയപർവ്വതം ചുവക്കും പിറന്നു വീഴും പുതുയുഗം... ഈ പാണ്ഡവർ വിളിപ്പൂ....