Muthappante Unni

2018
Lyrics
Language: Malayalam

മുത്തപ്പന്റെ ഉണ്ണീ ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്
ചങ്കിലെ തീയായീ ചങ്കിലെ തീയായി
കരിമ്പനകാറ്റ് പോൽ നീ പടര്
സത്തിയം കാത്തുകൊണ്ട്
മുത്തപ്പന്റെ ഉണ്ണീ ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്

കന്നിപ്പേറ് നോൽക്കുന്ന പെണ്ണുവേണം
പെണ്ണിനുള്ളിൽ ഭൂമി കാണാൻ കുഞ്ഞും വേണം
വാവു കറുക്കും നേരം വാവു കറുക്കും നേരം
വാണരുളാൻ പോന്നൊടിയാ വളര്
സത്തിയം കാത്തുകൊണ്ട്
മുത്തപ്പന്റെ ഉണ്ണീ ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്

തേമ്പെഴുന്ന കൊമ്പനായി നിന്നിടേണം
കാളിയമ്മ മുമ്പിൽ നീ കുമ്പിടേണം
മുത്തനും മേലെ മേലെ മുത്തനും മേലെ മേലെ
ഒടിവച്ച് മുത്തായ്‌ നീ വളര്
സത്തിയം കാത്തുകൊണ്ട്
മുത്തപ്പന്റെ ഉണ്ണീ ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്
Movie/Album name: Odiyan
Artists