സംഗീതം തുളുമ്പും താരുണ്യം സങ്കല്പ് വിളമ്പും ലാവണ്യം നിനക്കായ് നിറയുന്ന പൊൻ ഭാജനം ഞാൻ നിനക്കായ് തളിരിട്ട പൂങ്കാവനം (സംഗീതം...)
കാമത്തിൻ കൽഹാരപുഷ്പം അന്നു കരിവണ്ടായ് വന്നു നീ നുള്ളി മധുരാനുഭൂതി തൻ തിരകൾ മനസ്സിലും മിഴിയിലും തുള്ളി ഇതൊന്നുമറിയാത്ത മട്ടിൽ നീ എന്മുന്നിൽ നിൽക്കുന്നു പാവം (സംഗീതം...)
ഗാനത്തിൻ സ്വര പുഷ്പ വർഷം അന്നു തേന്മുത്തമായ് നീ നൽകി ഹൃദയത്തിൻ ശയനത്തിൽ കിടത്തീ പ്രിയസഖീ എന്നു നീ ചൊല്ലി ഇതൊന്നുമറിയാത്ത മട്ടിൽ നീ മുഖം താഴ്ത്തി നിൽക്കുന്നു പാവം (സംഗീതം...)