ശിലയുടെ മാറിലെ നീരിന്‍ ചാലായ്
ഇരുളറ വാതിലില്‍ വെള്ളിക്കീറായ്
വേവും മരങ്ങള്‍ക്ക് പൂക്കാലം പോല്‍
ശീതം വിറയ്ക്കുന്ന പ്രാവിന്നു കൂടായി
നീയണയുമെന്നുള്ളില്‍ ചോടുകളിലൂന്നായി
വീണടിയുമുടലിനു തണലായി......
ഞാനറിയുമാടിമഴയൊരു വിരലിന്‍ സ്പര്‍ശമായി
സാന്ത്വനം തരുമൊരു ചെറുപുഞ്ചിരി
ആളൊഴിയുമാകുലതയഴലുകളും മാഞ്ഞുപോയി
നീയിന്നെന്‍ ചിറകിനു താളമായി
സായാഹ്നമായോരീ ജന്‍മതീരത്ത് കൂട്ടുവന്ന മേഘം നീയേ.....
വാക്കു വഴിയല്ലാതെ... നോക്കെഴുതിയല്ലാതെ....
നാമറിയുമകമൊഴിയതിനാല്‍.....
പാതിരകളേകുമോരു വിജനതയെ
പൊന്‍പുലര്‍വേളതന്‍ കരവിരുതുകള്‍ മാറ്റവേ
പോക്കുവെയിലാര്‍ദ്രമൊടു തളിരിലയില്‍ തൂകുമാ-
വാല്‍സല്യം മനമതിലുറവാര്‍ന്നിതാ...
നീ പെയ്തിടുന്നിതെന്‍ ശാഖയോരോന്നില്‍
സ്നേഹമെന്ന വാക്കിന്‍ വര്‍ഷം.....
കേട്ടറിവുമില്ലാത്തീ നാട്ടുരുചിയാണെന്ടെ
നാക്കിലിനി പ്രിയതരമധുരം....
ശിലയുടെ മാറിലെ നീരിന്‍ ചാലായ്
ഇരുളറ വാതിലില്‍ വെള്ളിക്കീറായ്
വേവും മരങ്ങള്‍ക്ക് പൂക്കാലം പോല്‍
ശീതം വിറയ്ക്കുന്ന പ്രാവിന്നു കൂടായി
നീയണയുമെന്നുള്ളില്‍ ചോടുകളിലൂന്നായി
വീണടിയുമുടലിനു തണലായി......
Movie/Album name: Android Kunjappan Version 5.25
Artists