Kaatte kaatte kaatte...chellakkaatte kaatte Doore ente naattil chellumo.... Onnavane kaanumpol oru kaaryam chollaamo Onnavale kaanumpol en kadhakal chollaamo Onnente virahangal chinnum novonnu cholluu... Kaatte kaatte kaatte...chellakkaatte kaatte Doore ente naattil chellumo.... Kaathu kaathu kaathu...kannum nattu kaathu Nilkkumente moham chollumo.....
Language: Malayalam
കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ.... കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ.... ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ ഒന്നവളെ കാണുമ്പോൾ എൻ കഥകൾ ചൊല്ലാമോ ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ... കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ.... കാത്തു് കാത്തു് കാത്തു്...കണ്ണുംനട്ടു് കാത്തു് നിൽക്കുമെന്റെ മോഹം ചൊല്ലുമോ....
ഒന്നു കാണാനും ചേരാനുമായ് മനസ്സിൽ...നിറയും മധുരങ്ങളേ ഒന്നു കാണാനും ഒന്നു കാണാനും കേൾക്കാനുമായ് മനസ്സിൽ നുരയും ലഹരികളേ കണ്ടാലും കണ്ടാലും തീരാത്ത മോഹങ്ങളേ... ഓ...കേട്ടാലും കേട്ടാലും തീരാത്ത രാഗങ്ങളേ.... എന്നിനി കാണാനാകും തമ്മിൽ... എന്നിനി നാമലിയും എൻ പ്രിയനേ...ആ ഹ ഹാ....
വെണ്ണിലാവിനു് കുളിരില്ലല്ലോ...വിരഹം പകരും കനവുകളേ മഞ്ഞു പൂക്കൾക്കു്... മഞ്ഞു പൂക്കൾക്കു മണമില്ലല്ലോ...മിഴിനീർ ചൊരിയും പുലരികളേ ആരോരുമാരോരും അറിയാത്ത രാവുകളേ ഹാ....തോരാതെ തോരാതെ പെയ്യുന്ന മേഘങ്ങളേ എന്നിനി കാണാനാകും തമ്മിൽ... എന്നിനി ചേർന്നലിയും എൻ തോഴീ...ഹോ...ഓ ഓ...
കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ.... ഒന്നവനെ കാണുമ്പോൾ ഒരു കാര്യം ചൊല്ലാമോ ഒന്നവളെ കാണുമ്പോൾ എൻ കഥകൾ ചൊല്ലാമോ ഒന്നെന്റെ വിരഹങ്ങൾ ചിന്നും നോവൊന്നു ചൊല്ലൂ... കാറ്റേ കാറ്റേ കാറ്റേ...ചെല്ലക്കാറ്റേ കാറ്റേ ദൂരെ എന്റെ നാട്ടിൽ ചെല്ലുമോ.... കാത്തു് കാത്തു് കാത്തു്...കണ്ണുംനട്ടു് കാത്തു് നിൽക്കുമെന്റെ മോഹം ചൊല്ലുമോ....