Maniyarayellaam

1956
Lyrics
Language: English

Maniyarayellaamalankarichu
Varuvaanenthithra thaamasichu
Devanezhunnellumennurachu
Naivedyamellaamorukki vechu
Kaathirunnethrayen kan kazhachu
Varuvaanenthithra thaamasichu

Chandanam chaarthiya raavinte maaril
Chandran veenu thalarnnurangumbol
Nee varumennu njanaagrahichu
Varuvaanenthithra thaamasichu

Puthan malarkkaalam nin kadha cholliyen
Chithathil ikkili chaarthichu
Kaananente manam thudichu
Varuvaanenthithra thaamasichu

Thaarunyathin nikunjathil
Ithiri thalirmetha ninakkaayi njan virichu
Vedanayokkeyum vismarichu
Jeevitha soundaryamaaswadichu
Language: Malayalam

മണിയറയെല്ലാമലങ്കരിച്ചു
വരുവാനെന്തിത്ര താമസിച്ചു
ദേവനെഴുന്നള്ളുമെന്നുറച്ചു
നൈവേദ്യമെല്ലാമൊരുക്കിവെച്ചു
കാത്തിരുന്നത്രയെന്‍ കണ്‍കുഴച്ചു
വരുവാനെന്തിത്ര താമസിച്ചു

ചന്ദനം ചാര്‍ത്തിയ രാവിന്റെ മാറില്‍
ചന്ദ്രന്‍വീണു തളര്‍ന്നുറങ്ങുമ്പോള്‍
നീ വരുമെന്നു ഞാനാഗ്രഹിച്ചു
വരുവാനെന്തിത്ര താമസിച്ചു

പുത്തന്‍മലര്‍ക്കാലം നിന്‍ കഥ ചൊല്ലിയെന്‍
ചിത്തത്തില്‍ ഇക്കിളി ചാര്‍ത്തിച്ചു
കാണാനെന്റെ മനംതുടിച്ചു
വരുവാനെന്തിത്ര താമസിച്ചു

താരുണ്യത്തില്‍ നികുഞ്ജത്തിലിത്തിരിത്തളിര്‍ -
മെത്ത നിനക്കായി ഞാന്‍ വിരിച്ചു
വേദനയൊക്കെയും വിസ്മരിച്ചു
ജീവിതസൗന്ദര്യമാസ്വദിച്ചു
Movie/Album name: Aathmaarpanam
Artists