തേടുന്നുവോ....കൺ കോണിലെ... ദീപങ്ങളിൽ മിന്നും ഈ ഇന്ദ്രജാലങ്ങൾ.... ചേരുന്നുവോ....താരങ്ങളായ്... രാവിന്റെ സഞ്ചാരികൾ...
ഓ...നഗരം ഇടിപിടി ലൈഫിൻ കൊടുമുടി സമയം ഇവിടൊരു ടെൻഷൻ അടിമുടി പണമോ ചിലരുടെ ലൈഫിൻ മറുപടി പ്രണയം വെറുമൊരു തരികിട തരികിട തേടുന്നുവോ....കൺ കോണിലെ... ദീപങ്ങളിൽ മിന്നും ഈ ഇന്ദ്രജാലങ്ങൾ....
ചിരിച്ചീടുമീ മുഖഛായകൾ കൊടുത്തീടുമാ കരം.. തിരഞ്ഞീടുമീ നിമിഷങ്ങളിൽ മറന്നീടുമാ മുഖം.... നമുക്കിന്നൊരീ ജലം വാങ്ങുവാൻ കൊടുത്തീടണം പണം കൊതിക്കുന്നൊരീ പണം വാരുവാൻ സ്വയം മാറുമീ ജനം.... നഗരം അടിപിടി ലൈഫിൻ കൊടുമുടി സമയം ഇവിടൊരു ടെൻഷൻ അടിമുടി പണമോ ചിലരുടെ ലൈഫിൻ മറുപടി പ്രണയം വെറുമൊരു തരികിട തരികിട...
ഹേയ് കണ്ണില്‍ കാണണതെല്ലാം എന്തിനു് വെട്ടിപ്പിടിക്കാനാവേശം.... കണ്ണില്‍ കാണണതെല്ലാം എന്തിനു് വെട്ടിപ്പിടിക്കാനാവേശം.... ചുറ്റിക്കറങ്ങല്ലേ ചങ്ങാതീ നല്ലൊരോമന ജീവിതം പാഴാകും... ഹേയ്...ചുറ്റിക്കറങ്ങല്ലേ ചങ്ങാതീ നല്ലൊരോമന ജീവിതം പാഴാകും... നേരിന്റെ വീഥിയിൽ ഒന്നായി നമ്മൾ ഓരടി വെച്ചു നടന്നീടാം... ഇന്നല്ല നാളെയല്ലെന്നാലും ലക്ഷ്യം വെക്കുന്നതൊത്തിരി ദൂരെയല്ല.... ഓണനിലാവത്തു് പാടിയ പാട്ടെല്ലാം പോയൊരാ കാലത്തിൻ ഓർമ്മയല്ലേ.... ചേരണം നാമൊന്നായ് ഭൂമിയെ കാക്കാനായ് തീർക്കേണം ഓരോരോ പൂമരങ്ങൾ.... (ചിരിച്ചീടുമീ....)
തേനൂറുമാ താരാട്ടിലെ ഈണങ്ങൾ മായുന്നു നോവുന്നു ഈ തീരമായി.... മോഹങ്ങളായ് പായുന്നിതാ നാമോരോ കാതങ്ങൾ നീളുന്നൊരീ യാത്രകൾ.... ആരോ മാറ്റുന്നീ നിറമെല്ലാം കാലത്തിൻ കോലങ്ങൾ ആടുന്നു നാമോരോ വേഷങ്ങൾ... ആ വേഷങ്ങൾ മാറ്റേണം ചേരേണം ഒന്നായി കാണേണം ഈ മണ്ണിൽ ആരേയും... വിടരും അഴകായ് വിടരും അഴകായ് വിടരും അഴകായ് അഴകിൻ ഒളിയായ് ഒളിയിൽ തെളിയും മാനം പോലെ.... (ചിരിച്ചീടുമീ....)
Movie/Album name: Gold Coins
Movie Summary:Gold Coins (2017) is a Malayalam drama centered on a group of youngsters and their struggles, dreams, and relationships, exploring themes of friendship and ambition.
Song Credits: "Thedunnuvo" — Music: Anoop Nirichan; Lyrics: Harinarayanan; sung by K. S. Harisankar (and/or Sooraj Santhosh, as credited in the film's soundtrack).
Musical Style: Melancholic, soulful melody-driven film song with soft orchestration.
Raga Details: Information not available.
Key Artists Involved: Composer Anoop Nirichan, lyricist Harinarayanan, and the playback singer(s) featured on the track.