തപ്പും കൊട്ടി തക്കിട കൊട്ടി അപ്പം തിന്നാം ചക്കര തിന്നാം (2) ദൂരെക്കാണും കൊമ്പിലൊരു തേൻ കൂട് ആരും കാണാപ്പൊത്തിലൊരു തേൻ കൂട് (2) ഇനി അങ്കോം കാണാം താളിയും പറിക്കാം എന്റെ കൂടെ വന്നാട്ടെ ഹോയ് (കാറ്റേ...)
കുട്ടിത്തത്തേ കുഞ്ഞനിയത്തീ ഒറ്റയ്ക്കെങ്ങും പോവരുതേ നീ (2) കൂമൻ മൂളും കാട്ടിലിനി പോവല്ലേ കൂടെപ്പോരാൻ കൂട്ടു വരാൻ ഞാനില്ലേ (2) ഇനി അങ്കോം കാണാം താളിയും പറിക്കാം എന്റെ കൂടെ വന്നാട്ടെ ഹോയ് (കാറ്റേ...)