തെക്കുതെക്കു തെക്കുചെന്നൊരു പെണ്ണിനെക്കണ്ടു ഞമ്മളു പെണ്ണിനെക്കണ്ടു നിക്കുനിക്കു പൊന്നെ കണ്ണേയെന്നു പറഞ്ഞു ഒക്കത്തില്ല മിണ്ടത്തില്ല് കാണത്തില്ലായെന്നു പറഞ്ഞു നാക്കുകൊണ്ടൊരു പെട പെടച്ചു നടന്നുപെണ്ണ്
വടക്കുവടക്കുവടക്കു പോയൊരു പെണ്ണിനെക്കണ്ടു ഞമ്മളുപെണ്ണിനെക്കണ്ടൂ എനിക്കു പ്രേമം പെരുത്തൂയെന്നവളോടു പറഞ്ഞു ബരിനില്ലപ്പാ കീഞ്ഞാളിന്‍ ബേഗമ്മെന്നു പറഞ്ഞു വൈരം കൊടുത്തിട്ടു സുന്ദരിപ്പെണ്ണു പറഞ്ഞുമറഞ്ഞു