വേഴാമ്പൽ കേഴും.... വേനൽ കുടീരം.... വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകാകിനീ നിന്നോർമ്മകൾ ഏതോ നിഴൽ ചിത്രങ്ങളായ് (വേഴാമ്പൽ)
ഈ വഴി ഹേമന്തമെത്ര വന്നു ഈറനുടുത്തു കൈകൂപി നിന്നു എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ പുഷ്പപാത്രങ്ങളിൽ തേൻ പകർന്നു മായിക മോഹമായ് മാരിവിൽ മാലയായ് മായുന്നുവോ മായുന്നുവോ ഓർമ്മകൾ കേഴുന്നുവോ (വേഴാമ്പൽ)
ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും ജീവിതം തുള്ളിത്തുടിച്ചു നിൽക്കും പൂവിതൾത്തുമ്പിലെ തുള്ളിപോലെ വാരിളം പൂവുകൾ വാടി വീണാലുമീ വാടികളിൽ വണ്ടുകളായ് ഓർമ്മകൾ പാറുന്നുവോ (വേഴാമ്പൽ)