കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമനക്കിന്നാരം (2) ഈ കൈവളകൾ കൊഞ്ചുമ്പോൾ ആയിരം പൂക്കാലം ഈ പുഞ്ചിരിതൻപാൽക്കടലിൽ ഞാൻ ആലിലപ്പൂന്തോണി ഒന്നു വന്നൂ കൂട്ടിരുന്നു ഒന്നു മിണ്ടീല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ? (എന്തെല്ലാം..) നാലകം കെട്ടേണം നാലാളെ കൂട്ടേണം പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം താലിക്കുതങ്കമുരുക്കേണം എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ് ഇവളെന്നും വാഴേണം കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)