യദുഹൃദയം അറിഞ്ഞീലൊന്നും വനമുരളി മൊഴിഞ്ഞീലൊന്നും യമുനേ....ആ..ആ.. നീ കേൾക്കാതെ രഹസ്യങ്ങളുണ്ടോ നീയുണർത്താതെ പ്രിയരാഗമുണ്ടോ എല്ലാം എല്ലാം അറിഞ്ഞും മനസ്സിന്റെ താളിൽ മറഞ്ഞോ നീ മയിൽപ്പീലി പോൽ മറഞ്ഞോ (യദുഹൃദയം ..)
സ്വപ്നം കാണാൻ ആവില്ലല്ലോ ഞാൻ ഏകനാണെന്നും മുന്നിൽ വന്നാൽ മിന്നൽ പിണറായി വഴി മാറി പോവതെന്തേ പല കുറി പടി വരെ വന്നു കരളിലെ കിളിയതു പറഞ്ഞു ചിറകുള്ളൊരെൻ മോഹങ്ങളീ മുളം തണ്ടിനുള്ളിലൊതുങ്ങി (യദുഹൃദയം ...)